Latest NewsNewsBusiness

ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിന് അപേക്ഷിക്കാൻ അവസരം, അവസാന തീയതി മെയ് 20

എന്റർപ്രൈസസ് ഡെവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിലാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്

കേരളത്തിലെ സംരംഭകർക്ക് ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിന് അപേക്ഷിക്കാൻ അവസരം. എന്റർപ്രൈസസ് ഡെവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിലാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ബിസിനസ് ഗ്രോത്ത് പ്രോഗ്രാം സംഘടിപ്പിക്കാറുള്ളത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് എന്റർപ്രൈസസ് ഡെവലപ്മെന്റ് സെന്റർ.

35 ലക്ഷത്തിനും 50 കോടിക്കും ഇടയിൽ വാർഷിക വിറ്റുവരവ് ഉള്ളതും, 10 വർഷത്തിൽ താഴെ കേരളത്തിൽ പ്രവർത്തിക്കുന്നതുമായ എംഎസ്എംഇ യൂണിറ്റുകൾക്ക് ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. എംഎസ്എംഇ വിപുലീകരണം, സാമ്പത്തിക സ്ഥിരത, എംഎസ്എംഇ യൂണിറ്റുകളെ മത്സരാധിഷ്ഠിതവും വളർച്ച വികേന്ദ്രീകൃതവുമാക്കുക, ബിസിനസുകളുടെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് ഊർജ്ജം പകരുക തുടങ്ങിയവയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. മെയ് 20 വരെയാണ് അപേക്ഷ സമർപ്പിക്കാൻ അവസരം.

Also Read: വിൻഡോസ് 10 ഉപയോഗിക്കുന്നവരാണോ? അപ്ഡേഷനുകൾ അവസാനിക്കുന്നു, ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button