Latest NewsNewsBusiness

എംഎസ്എംഇ അവാർഡ്സ് 2023: അപേക്ഷ സമർപ്പിക്കാൻ മെയ് 10 വരെ അവസരം

അവാർഡുകൾക്ക് അപേക്ഷിക്കാൻ ഉദ്യം പോർട്ടലിൽ രജിസ്ട്രേഷൻ പ്രക്രിയകൾ പൂർത്തീകരിക്കേണ്ടതുണ്ട്

രാജ്യത്തെ സംരംഭകരിൽ നിന്നും ഈ വർഷത്തെ എംഎസ്എംഇ അവാർഡിന് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ മികച്ച ചെറുകിട, ഇടത്തരം, സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ എംഎസ്എംഇ അവാർഡിന് രൂപം നൽകിയിട്ടുള്ളത്. യോഗ്യരായ സംരംഭകർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതേസമയം, അവാർഡുകൾക്ക് അപേക്ഷിക്കാൻ ഉദ്യം പോർട്ടലിൽ രജിസ്ട്രേഷൻ പ്രക്രിയകൾ പൂർത്തീകരിക്കേണ്ടതുണ്ട്.

അപേക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ അറിയുന്നതിനും, അപേക്ഷ സമർപ്പിക്കുന്നതിനും https://dashboard.msme.gov.in/na എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്. 2023 മെയ് 10 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. സംരംഭകരുടെ പ്രകടനം, നൂതന ആശയങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് അന്തിമ പട്ടിക പുറത്തിറക്കുക. എംഎസ്എംഇ അവാർഡ് 2022- ൽ മൂന്ന് അവാർഡുകളാണ് കേരളം സ്വന്തമാക്കിയത്.

Also Read: മണിപ്പൂർ സംഘർഷം: അക്രമബാധിത പ്രദേശങ്ങളിൽ നിന്നും 13000 പേരെ രക്ഷപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button