KeralaLatest NewsNewsBusiness

സംരംഭക മഹാസംഗമത്തിന് ഇന്ന് തിരി തെളിയും, പ്രധാന ആകർഷണമാകാൻ ‘ക്ലിനിക്ക്’

യുവ സംരംഭകരെ ലക്ഷ്യമിട്ട് ഇത്തവണ തീം പവലിയൻ ഒരുക്കിയിട്ടുണ്ട്

കേരളം കാത്തിരുന്ന സംരംഭക മഹാസംഗമത്തിന് ഇന്ന് കൊടിയേറും. കൊച്ചിയിൽ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊച്ചി കലൂർ ജവഹർനെഹ്റു സ്റ്റേഡിയമാണ് മഹാസംഗമത്തിന് വേദിയാകുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുപ്പതിലധികം സ്ഥാപനങ്ങളാണ് മഹാസംഗമത്തിൽ പങ്കെടുക്കുക.

ഇടത്തരം, സൂക്ഷ്മ വ്യവസായ സംരംഭകരെ സഹായിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ക്ലിനിക്ക്’ സംഗമത്തിലെ മുഖ്യ ആകർഷണമാകും. സംരംഭങ്ങൾക്ക് ജിഎസ്ടി, വ്യവസായ അനുമതി, നിക്ഷേപ ധനസഹായം തുടങ്ങിയവയാണ് ക്ലിനിക്കിൽ ഉൾപ്പെടുത്തുക. സംസ്ഥാനത്ത് സംരംഭം ആരംഭിക്കാനും, നിലവിലുള്ള സംരംഭത്തെ നേട്ടത്തിലേക്ക് നയിക്കാനുള്ള വിവിധ ഘടകങ്ങൾ എന്തൊക്കെയാണ് പരിപാടിയിൽ വിശദീകരിക്കും.

Also Read: നാല് ലക്ഷത്തില്‍ അധികം രൂപ വാടകക്കുടിശിക, സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് പൂട്ടി നഗരസഭ

യുവ സംരംഭകരെ ലക്ഷ്യമിട്ട് ഇത്തവണ തീം പവലിയൻ ഒരുക്കിയിട്ടുണ്ട്. യുവ സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനെ ഭാഗമായാണ് തീം പവലിയൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button