KeralaLatest NewsNews

മലയാളികൾക്ക് പുതുവത്സര സമ്മാനം! കെ സ്മാർട്ട് ജനുവരി ഒന്ന് മുതൽ പൊതുജനങ്ങളിലേക്ക്

തദ്ദേശസ്ഥാപനങ്ങൾ വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഇ-മെയിൽ, വാട്സ്ആപ്പ് എന്നിവ മുഖാന്തരം ലഭിക്കുന്നതാണ്

തദ്ദേശസ്ഥാപനങ്ങളിലെ മുഴുവൻ സേവനവും വിരൽത്തുമ്പിൽ ലഭ്യമാകുന്ന പദ്ധതിയായ കെ സ്മാർട്ട് പൊതുജനങ്ങളിലേക്ക്. ‘കേരള സൊലൂഷൻ ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ’ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൊച്ചിയിൽ വച്ചാണ് ഉദ്ഘാടന ചടങ്ങ്. പുതുവത്സര സമ്മാനമെന്ന നിലയിലാണ് കെ സ്മാർട്ട് ആപ്ലിക്കേഷനും വെബ്സൈറ്റും പൊതുജനങ്ങളിലേക്ക് എത്തുക.

തദ്ദേശസ്ഥാപനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കാനും, അഴിമതി ഇല്ലാതാക്കാനും, പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും കെ സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സാധിക്കുന്നതാണ്. ചട്ടപ്രകാരം അപേക്ഷ ഓൺലൈനായി സമർപ്പിച്ചാൽ, നിമിഷങ്ങൾക്കകം കെട്ടിട പെർമിറ്റുകൾ ഓൺലൈനായി തന്നെ ലഭ്യമാകും. ജനന-മരണ രജിസ്ട്രേഷൻ, രജിസ്ട്രേഷൻ തിരുത്തൽ എന്നിവയും ഓൺലൈനായി ചെയ്യാവുന്നതാണ്.

Also Read: ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, അരയാലിന്റെ മഹത്വങ്ങൾ ഇങ്ങനെ

തദ്ദേശസ്ഥാപനങ്ങൾ വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഇ-മെയിൽ, വാട്സ്ആപ്പ് എന്നിവ മുഖാന്തരം ലഭിക്കുന്നതാണ്. കൂടാതെ, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഓൺലൈനായി വിവാഹ രജിസ്ട്രേഷനും സാധ്യമാകും. ഇതിന് പുറമേ, വ്യാപാര-വ്യവസായ സംരംഭങ്ങൾക്കുള്ള ലൈസൻസും ഓൺലൈനായി സ്വന്തമാക്കാൻ കഴിയുന്നതാണ്. കെട്ടിട നമ്പറിനും, കെട്ടിട നികുതി അടയ്ക്കുന്നതിനും ഓൺലൈനായി അപേക്ഷ നൽകിയാൽ മതിയാകും. ഇതിനോടൊപ്പം പരാതികൾ ഓൺലൈനായി സമർപ്പിച്ച് പരാതി പരിഹാരം നടത്താനുള്ള സംവിധാനവുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button