News

ചെറുവത്തൂര്‍ സംഘര്‍ഷം: സി പി എം – ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടപടി

തിങ്കളാഴ്ച ചെറുവത്തൂരിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ്
രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പോലീസിനെ അക്രമിച്ചതിന് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ ഒരു കേസും സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ മറ്റൊരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചന്തേര എസ് ഐ അനൂപ് കുമാറിന്റെ പരാതിയിലാണ് ഒരുകൂട്ടം സി പി എം പ്രവര്‍ത്തകര്‍ക്കെതിരേയും ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തത്. കാസര്‍കോട്ട് അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, ഡി വൈ എസ് പി എംവി സുകുമാരന്‍, സി ഐ സിഎ അബ്ദുര്‍ റഹീം, എസ് ഐ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button