KeralaIndiaNews

കരസേനാ ഉപമേധാവിയായി കൊട്ടാരക്കര സ്വദേശി

ന്യൂഡല്‍ഹി:കരസേനാ ഉപമേധാവിയായി മലയാളിയായ ലഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് സ്ഥാനമേല്‍ക്കേും.ബിപിന്‍ റാവത്ത് കരസേനാ മേധാവിയായി സ്ഥാനമേറ്റപ്പോള്‍ വന്ന ഒഴിവിലേക്കാണ് ജനറൽ ശരത് ചന്ദ് സ്ഥാനമേൽക്കുന്നത്.കഴക്കൂട്ടം സൈനിക് സ്കൂള്‍ മുന്‍ വിദ്യാര്‍ഥിയാണ് ലഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ്.കൊട്ടാരക്കര സ്വദേശിയായ ശരത് ചന്ദ് കുറുമ്പല്ലൂർ ശാരദാ മന്ദിരത്തില്‍ പരേതനായ എന്‍. പ്രഭാകരന്‍ നായരുടെയും ജി. ശാരദാമ്മയുടെയും മകനാണ്.

സൈന്യത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ ഓപ്പറേഷനല്‍ സെക്ടറുകളിലെല്ലാം തന്നെ ശരത് ചന്ദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്തോ-പാക്ക് അതിര്‍ത്തിയിലെ നിര്‍ണ്ണായക ഭൂമിയായ പഞ്ചാബ്-രാജസ്ഥാന്‍ പ്രദേശത്തിന്റെ സൈനിക ചുമതലയുള്ള തെക്കു-പടിഞ്ഞാറന്‍ കരസേനാ കമാന്‍ഡിന്റെ മേധാവി ആയി സേവനമനുഷ്ഠിക്കുകയായിരുന്നു.

അസമിലെ നുഴഞ്ഞുകയറ്റ വിരുദ്ധ പേരാട്ടമായ ഓപ്പറേഷന്‍ റീനോയിലും ,കാര്‍ഗിലിലെ നിയന്ത്രണരേഖയിലും ശ്രീലങ്കന്‍ പുലികളുമായുള്ള പോരാട്ടത്തിലും ഉൾപ്പെടെ സൈന്യത്തിന്റെ നിരവധി നിര്‍ണ്ണായകമായ ഓപ്പറേഷനല്‍ സെക്ടറുകളിലെല്ലാം തന്നെ ശരത് ചന്ദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button