NewsInternational

ഇന്ത്യയുടെ വളർച്ച ചൈനക്ക് ഭീഷണിയാകുമെന്ന് മുന്നറിയിപ്പ്

ബെയ്‌ജിങ്‌: ഇന്ത്യയുടെ വളർച്ച ചൈനക്ക് ഭീഷണിയാകുമെന്ന് ചൈനീസ് മാധ്യമങ്ങൾ.ഇന്ത്യ ലോകത്തെ ഉൽപാദക കേന്ദ്രമാവുന്നത് ചൈനയ്ക്ക് ഭീഷണിയാകുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ചൈനയിലെ പ്രശസ്ത മാധ്യമങ്ങൾ.ആപ്പിള്‍ അതിന്റെ വ്യാപാര മേഖല ഇന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ചൈനീസ് മാധ്യമങ്ങള്‍ സർക്കാരിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ആപ്പിളിന്റെ പ്രധാന അസംബ്ലര്‍മാരായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ്, പെഗാട്രണ്‍ കോര്‍പ്പറേഷന്‍, വിസ്ട്രണ്‍ കോര്‍പ്പറേഷന്‍ എന്നിവര്‍ തായ്‌വാന്‍ കമ്പനികളാണ്.ഇവരിലാരെങ്കിലുമായിരിക്കും ആപ്പിളിന്റെ ഇന്ത്യയിലെ അസംബ്ലിങ് ജോലികൾക്ക് മേൽനോട്ടം വഹിക്കുക.ഈ സാഹചര്യത്തിലാണ് മാധ്യമങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. .ഉല്‍പ്പാദന മേഖലയിലെ തൊഴിലവസരങ്ങള്‍ അമേരിക്കയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയും ചൈനീസ് മാധ്യമങ്ങള്‍ ശ്രദ്ധയില്പെടുത്തുന്നുണ്ട്.കൂടാതെ ഉല്‍പ്പാദനം കൂട്ടുന്നതിനൊപ്പം തന്നെ സാങ്കേതികവിദ്യയും കഴിവുകളും മൂലധനവും പുന:സംഘടിപ്പിക്കാനും ചൈന ശ്രദ്ധിക്കണമെന്നും മാധ്യമങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.രാജ്യത്തിന് പുറത്തുള്ള നിര്‍മാതാക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ ചൈന തങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്നാണ് ഗ്ലോബൽ ടൈംസിന്റെ നിർദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button