India

ബെംഗളൂരു സംഭവം : പ്രതികളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

ബെംഗളൂരു : ബെംഗളൂരൂവില്‍ ആക്രമണത്തിനിരയായ യുവതിയെ പിടിയിലായ യുവാക്കള്‍ കഴിഞ്ഞ ഏതാനും ദിവസമായി പിന്തുടരുന്നുണ്ടായിരുന്നുവെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. അറസ്റ്റിലായവരില്‍ അയ്യപ്പ എന്നയാളാണ് മുഖ്യപ്രതി. ഐടിഐ വിദ്യാര്‍ഥിയായ ഇയാള്‍ പെണ്‍കുട്ടിയുടെ വീടിനു സമീപമായിരുന്നു താമസിച്ചിരുന്നത്. പക്ഷെ പെണ്‍കുട്ടിയുമായി സൗഹൃദം ഉണ്ടായിരുന്നില്ല.

പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്കു പോകാന്‍ പുലര്‍ച്ചെ 2.41നു കമ്മനഹള്ളിയില്‍ ഓട്ടോയില്‍ വന്നിറങ്ങിയ യുവതിയെ ബൈക്കില്‍ രണ്ടുപേര്‍ പിന്തുടരുകയും ഇതിലൊരാള്‍ കടന്നുപിടിക്കുകയും റോഡിലേക്കു തള്ളിയിടുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണു കേസെടുത്തത്. സമീപത്തെ കെട്ടിടത്തിലെ സിസിടിവിയിലാണിവ പതിഞ്ഞത്. ദൃശ്യങ്ങള്‍ പരിശോധിച്ച കെട്ടിടമുടമ ഇതു പൊലീസിനു കൈമാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button