NewsIndiaInternational

ചൈനീസ് അന്തര്‍വാഹിനി കറാച്ചി തീരത്ത്- ഇന്ത്യക്ക് ഭീഷണിയെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനി കറാച്ചിയില്‍ നങ്കൂരമിട്ടതായി റിപ്പോര്‍ട്ട്.കഴിഞ്ഞ മെയ് മുതൽ നങ്കൂരമിട്ടിരിക്കുന്ന അന്തർ വാഹിനിയുടെ ചിത്രങ്ങൾ ഗൂഗിൾ എർത്ത് മൂലമാണ് പുറത്തു വന്നത്.ഷാംഗ് ക്ലാസ് അന്തര്‍വാഹിനിയാണ് ഇതെന്നും അത്യാധുനിക സന്നാഹങ്ങളും ആയുധങ്ങളുമുള്ള ഇവയെ ആഴക്കടലില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ് എന്നും ഇന്ത്യന്‍ നാവികസേന പറയുന്നു.

ഇന്ത്യന്‍ യുദ്ധക്കപ്പലുകളെ വളരെ അടുത്തു നിന്നും നിരീക്ഷിക്കാനും സേനാ വിന്യാസങ്ങള്‍ മനസിലാക്കാനും ഇവയ്ക്ക് സാധിക്കും,ഒപ്പം ആണവ അന്തര്‍വാഹിനികള്‍ക്ക്കടലിൽ വളരെക്കാലം തുടരാനാകുമെന്നതും അതിവേഗം സഞ്ചരിക്കാനാവുമെന്നതും ഇന്ത്യക്ക് ഭീഷണിയാണ്. ഇവയെ കണ്ടെത്തി ഇല്ലാതാക്കാന്‍ കഴിയുന്ന അമേരിക്കന്‍ നിര്‍മ്മിത പി 8-1 വിമാനം വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയെന്നാണ് റിപ്പോർട്ടുകൾ .

shortlink

Related Articles

Post Your Comments

Related Articles


Back to top button