Life Style

ലോകത്തെ ഏറ്റവും ആരോഗ്യം നിറഞ്ഞ ഭക്ഷണത്തെ പറ്റി അറിയാം

മാറുന്ന കാലഘട്ടത്തിലെ ഭക്ഷണ രീതി ഏവരെയും പല ജീവിതശൈലി രോഗങ്ങളുടെ അടിമകളാക്കുന്ന സാഹചര്യമാണ് നില നിൽക്കുന്നത്. അതിനാൽ തന്നെ ഓരോരുത്തരും അവരവരുടെ ആരോഗ്യ സംരക്ഷണത്തിനായി ഏറ്റവും നല്ല ഭക്ഷണം തേടി അലയുകയാണ്. എന്താണ് ഏറ്റവും നല്ല ഭക്ഷണം എന്ന് ആരെങ്കിലും ചോദിച്ചാൽ പാല്‍, മുട്ട, പച്ചക്കറികള്‍, മാംസം, മല്‍സ്യം അങ്ങനെ നീണ്ട് നീണ്ട് പോകുന്ന ഒരു ഉത്തരമാണ് ഏവരും നല്‍കുക. എന്നാൽ ഇവയൊന്നും അല്ല. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഇഞ്ചിയാണ് ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്ന് എന്ന്‍ വിദഗ്ദ്ധർ പറയുന്നു. വിറ്റാമിന്‍ സി, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പര്‍ മാംഗനീസ് തുടങ്ങിയ ധാരാളമായി അടങ്ങിയിരിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.Ginger-Root-Benefits

ഭക്ഷണത്തെക്കാള്‍ ഉപരി ഒട്ടെറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പ്രതിവിധി കൂടിയാണ് ഇഞ്ചി. ഛര്‍ദ്ദി, വയറിളക്കം, ഉദരരോഗങ്ങള്‍, പ്രതിരോധശേഷി ഇല്ലായ്‌മ, ദഹനപ്രശ്‌നങ്ങള്‍, ആര്‍ത്തവവേദന, ക്യാന്‍സര്‍, പ്രമേഹം, അമിതവണ്ണവും ഭാരകൂടുതലും തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലിയായി ഇഞ്ചിയെ ഉപയോഗിക്കുന്നു. ചായ(ജിഞ്ചര്‍ ടീ), സൂപ്പ്, മല്‍സ്യം, മധുരപലഹാരങ്ങള്‍ എന്നിവയ്ക്കൊപ്പം ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. തേനിനൊപ്പം ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് ശ്വാസകോശ രോഗങ്ങള്‍ തടയാൻ ഒരു പരിധി വരെ സഹായിക്കുന്നു. ഏറ്റവുമധികം ഇഞ്ചി ഉൽപാദിപ്പിക്കുന്ന രാജ്യം ചൈനയാണ്. ബ്രസീല്‍, നൈജീരിയ, ജമൈക്ക എന്നിവിടങ്ങളിലും ധാരാളം ഇഞ്ചി ഉല്‍പാദിപ്പിക്കുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button