Business

വോഡഫോണ്‍ അണ്‍ലിമിറ്റഡ് ഓഫര്‍ അവതരിപ്പിച്ചു

മുംബൈ : വോഡഫോണ്‍ അണ്‍ലിമിറ്റഡ് ഓഫര്‍ അവതരിപ്പിച്ചു. റിലയന്‍സ് ജിയോയുടെ ഓഫറുകളെ വെല്ലുന്നതിനായി കിടിലന്‍ ഓഫറുകളുമായാണ് മറ്റ് മൊബൈല്‍ കമ്പനികള്‍ രംഗത്തെത്തുന്നത്. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് പുതിയ ഓഫര്‍ ലഭ്യമാകുക. 499 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളും 3 ജിബി പ്രതിമാസ ഡാറ്റയും പ്രതിദിനം 100 എസ്.എം.എസുകളും ലഭിക്കും. 699 രൂപയുടെ പ്ലാനില്‍ 3 ജിബിക്ക് പകരം 5 ജിബി ഡാറ്റ പ്രതിമാസം ലഭിക്കും.

എയര്‍ടെല്‍ പുതുതായി എത്തുന്ന ഉപഭോക്താകള്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 3 ജിബി ഡാറ്റ സൗജന്യമായി നല്‍കുന്ന ഓഫര്‍ അവതരിപ്പിച്ചിരുന്നു. പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എല്‍ അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യുന്നതിനുള്ള ഓഫര്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വോഡഫോണും പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button