NewsInternational

അമേരിക്കയില്‍ വിമാനത്താവളത്തില്‍ വെടിവെയ്പ്പ്; അഞ്ചുമരണം : വിമാനത്താവളം അടച്ചു

മയാമി: അമോരിക്കയില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ വെടിവെയ്പ്പ് വ്യാപകമാകുകയാണ്. അമേരിക്കയില്‍ ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡേല്‍-ഹോളിവുഡ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. എട്ടുപേര്‍ക്ക് പരിക്കേറ്റു. കൂടുതല്‍പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിേപ്പാര്‍ട്ടുണ്ട്. വെടിവെയ്പ്പ് നടത്തിയെന്നു കരുതുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാര്‍ വാര്‍സ് ടി-ഷര്‍ട്ടണിഞ്ഞ യുവാവ് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിനടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു വെടിവെയ്പ്പ്. കാരണമെന്തെന്ന് അറിവായിട്ടില്ല. തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി ചിതറിയോടി. തോക്കില്‍വീണ്ടും ഉണ്ടനിറച്ച് വെടിയുതിര്‍ക്കാന്‍ശ്രമിച്ച അക്രമിയെ പോലീസ് വെടിയുതിര്‍ത്തുതന്നെ കീഴ്‌പ്പെടുത്തി.

സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളം അടച്ചു. വിനോദസഞ്ചാരികള്‍ ധാരാളമായെത്തുന്ന പ്രദേശമാണ് ഫോര്‍ട്ട് ലോഡര്‍ഡേല്‍.

shortlink

Post Your Comments


Back to top button