NewsIndia

നോട്ട് നിരോധനം- രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല- ജെയ്റ്റ്ലി

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് താല്‍ക്കാലിക സാന്പത്തിക മാന്ദ്യം ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകൾ തള്ളി അരുൺ ജെയ്റ്റ്ലി. 2016 ഏപ്രില്‍ – ഡിസംബര്‍ കാലയളവില്‍ പ്രത്യക്ഷ നികുതിയില്‍ 12.01 ശതമാനം വര്‍ദ്ധന ഉണ്ടായി നികുതി വരുമാനം 5.53 ലക്ഷം കോടിയായി. കസ്റ്റംസ് തീരുവ 4.1 ശതമാനം വര്‍ദ്ധിച്ച്‌ 1.67 ലക്ഷം കോടിയായി.ഡിസംബറില്‍ മാത്രം എക്സൈസ് നികുതിയില്‍ 31.6 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടായത്.

ഇത് നിര്‍മാണ മേഖലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡിസംബറില്‍ പരോക്ഷ നികുതി വരുമാനത്തില്‍ 14.2 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായത്.നവംബറിലെ നികുതി വരുമാനവുമായി തട്ടിച്ചു നോക്കുകയാണെങ്കില്‍ 2016 ഡിസംബറില്‍ പ്രത്യക്ഷ നികുതി വരുമാനം 12.8 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.നിര്‍മാണ മേഖലയില്‍ അടക്കമുണ്ടായ സാമ്പത്തിക മുന്നേറ്റം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button