Latest NewsNewsDevotional

ത്രേതായുഗത്തിൽ മഹാവിഷ്ണു രാമനായി അവതരിച്ചു; ചതുർയുഗങ്ങളിൽ ത്രേതായുഗത്തിന്റെ പ്രത്യേകതകൾ അറിയാം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) രണ്ടാമത്തേതാണ് ത്രേതായുഗം. (തൃ=മൂന്ന് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ മൂന്ന് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു — 1. വാമനൻ, 2. പരശുരാമൻ, 3. ശ്രീരാമൻ). കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗംഎന്നിവയാണ് ചതുർയുഗങ്ങൾ. 1,296,000 മനുഷ്യവർഷങ്ങൾ അതായത്, 3,600 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനും ഈ മൂന്നു പാദങ്ങൾ വീതം ത്രേതായുഗത്തിലുണ്ടായിരിക്കും. പുരുഷനിൽ യൗവനം എപ്രകാരമാണോ അപ്രകാരമാണ് ലോകത്തിൽ ത്രേതായുഗം എന്ന് പറയുന്നു. കൃതയുഗം ബാല്യവും, ദ്വാപരം അതിന്റെ വാർദ്ധക്യവും, കലി രോഗാവസ്ഥയായും പറയുന്നു.

*ത്രേതായുഗം*
1 ദേവ ദിനം1 മനുഷ്യ വർഷം1 ദേവ വർഷം360 ദേവദിനംകലിയുഗം1,200 ദേവവർഷം
(360 X 1,200)
4,32,000 മനുഷ്യവർഷംദ്വാപരയുഗം2,400 ദേവവർഷം
(360 X 2,400)
864,000 മനുഷ്യവർഷംത്രേതായുഗം3,600 ദേവവർഷം
(360 X 3,600)
1,296,000 മനുഷ്യവർഷംമഹായുഗംചതുർയുഗങ്ങൾ
(12,000 ദേവവർഷം)മന്വന്തരം71 മഹായുഗങ്ങൾ
(852,000 ദേവവർഷം)വിഷ്ണുവിന്റെഅവതാരങ്ങൾവാമനൻ
പരശുരാമൻ
ശ്രീരാമൻമറ്റു യുഗങ്ങൾകൃതയുഗം
ദ്വാപരയുഗം
കലിയുഗം

പുരുഷസ്യ ഗർഭാധാനം, യഥാ കൃതയുശ്യമവം ബാല്യം,
യഥാ ത്രേതാ തഥാ യൗവനം, യഥാദ്വോപരസ്തഥാ സ്ഥാ
വിര്യം, യഥാ കലീരേവമാതൂര്യം, യഥാ യുഗാന്തരസ്തോ
ഥാ മരണം ഇത്യേവമേതേനാനുമാന്നാനുക്താനാമപി
ലോകപുരുഷയോരവയവ വിശേഷാണാമഗ്നിവേശ! സാ
മാന്യം വിദ്യാൽ ഇതി.

ലോഹയുഗത്തിനും മുമ്പ് ശിലായുഗത്തിൽ ആയിരുന്നു ത്രേതായുഗം എന്ന് കരുതുന്നുവെങ്കിലും, ശാസ്ത്രം അതിനോട് പൂർണ്ണമായും യോജിക്കുന്നില്ല. മറ്റുയുഗങ്ങളിലേതു പോലെതന്നെ ത്രേതായുഗത്തിലും വർണാശ്രമ ധർമങ്ങൾ, വ്യവസ്ഥിതികൾ മുതലായവ ഉണ്ടായിരുന്നതായി ഹൈന്ദവപുരാണങ്ങൾ സാക്ഷ്യം പറയുന്നു. ത്രേതായുഗത്തിൽ മഹാവിഷ്ണു രാമനായി ജനിച്ചുവെന്നും ധർമസംസ്ഥാപനം നടത്തിയെന്നും ഹൈന്ദവപുരാണേതിഹാസങ്ങൾ പറയുന്നു.ദ്വാപരയുഗത്തിൽ മനുഷ്യായുസ്സ് ഗണ്യമായി കുറഞ്ഞതായും കരുതുന്നു. മഹാഭാരതത്തിലാണ് യുഗങ്ങളെപ്പറ്റിയുള്ള വർണന കാണപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button