Nattuvartha

നാളെയുടെ പ്രതീക്ഷകളായ ബാല്യങ്ങളെ തല്ലിക്കൊഴിക്കുന്നത് ക്രൂരത; കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാന ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ഷൈല ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: നാളെയുടെ പ്രതീക്ഷകളായ ബാല്യങ്ങളെ തല്ലിക്കൊഴിക്കുന്നത് അത്യന്തം ക്രൂരതയാണെന്ന് ദേവസ്വം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിംഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു മന്ത്രി. മാതാപിതാക്കളുടെ വഴക്കില്‍ മക്കള്‍ ബലിയാടാകുന്നു.

പരീക്ഷയിൽ പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടാത്തതിന് മലപ്പുറത്ത് മകനെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ച വാര്‍ത്ത ഏറെ വേദനയോടെയാണ് നമ്മള്‍ കേട്ടത്. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. കുട്ടികള്‍ കളിച്ച് വളരട്ടെ. അതിന് ആവശ്യമായ വിഷയം ശിശുക്ഷേമസമിതി ചലച്ചിത്രമേളയിലൂടെ കണ്ടെത്തി എന്നത് ശ്രദ്ധേയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ഷൈല ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു.

Tags

Related Articles

Post Your Comments


Back to top button
Close
Close