Latest NewsNewsDevotional

മഹാ വിഷ്‌ണുവിന്റെ കൽക്കി അവതാരത്തെക്കുറിച്ച് അറിയാം 

മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി. ’കൽക്കി’ എന്ന വാക്കിനർത്ഥം ‘അനശ്വരത’,’വെളുത്ത കുതിര’ എന്നൊക്കെയാണ്. ‘മാലിന്യത്തെ അകറ്റുന്നവൻ’ എന്നർത്ഥമുള്ള ‘കൽക’ എന്ന സംസ്കൃത ധാതുവിൽ നിന്നാണ് കൽക്കി എന്ന വാക്കുണ്ടായത്.

കലിയുഗാന്ത്യത്തിൽ ഭഗവാൻ മഹാവിഷ്ണു കൽക്കിയെന്ന അവതാരമെടുക്കും എന്നാണു പുരാണങ്ങളിൽ പറയുന്നത്. വിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ ശ്രീ കൃഷ്ണൻ ഇഹലോകവാസം വെടിഞ്ഞതോടെ കലിയുഗം ആരംഭിച്ചു*.കലിയുഗത്തിൽ ധർമ്മം ക്ഷയിക്കുകയും അധർമ്മത്തിന് ഉയർച്ചയുണ്ടാകുകയും ചെയ്യും.

മനുഷ്യർ സത്യവും ധർമ്മവും ഉപേക്ഷിച്ച് അധാർമ്മികമായ ജീവിതം നയിക്കും.ഭരണാധികാരികളുടെ ലക്ഷ്യം പണം മാത്രമാകും.ക്ഷാമം,സാംക്രമിക രോഗങ്ങൾ,വരൾച്ച,കൊടുങ്കാറ്റ് എന്നിവയാൽ ജനം കഷ്ടപ്പെടും. അങ്ങനെ കാലദോഷത്തിന്റെ പാരമ്യത്തിൽ ധർമ്മം പുനസ്ഥാപിക്കുവാനായി ഭഗവാൻ വിഷ്ണു കൽക്കിയായി ജനിക്കും.

കുട്ടികൾക്ക് നമ്മൾ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് കഥാ രൂപത്തിലാണ്. കഥാരൂപത്തിൽ ഒരു കാര്യം പറഞ്ഞുകൊടുക്കുമ്പോൾ അത് പെട്ടെന്ന് നമ്മളിൽ ഗ്രഹിക്കും. ഇതുതന്നെയാണ് ആയിരകണക്കിന് വർഷങ്ങൾക്ക് മുമ്പ് വേദവ്യാസരെപോലെ യുള്ള മഹാ ഋഷിമാരും ചെയ്തത്, വേദകാലത്തിനു ശേഷം വേദാന്തതത്വങ്ങളെ അവർ കഥാരൂപത്തിൽ അവതരിപ്പിച്ചതാണ് പുരാണങ്ങൾ. മനുഷ്യന്റെ കാമ വികാരങ്ങളെയും ദുഷ് ചിന്തകളെയുമൊക്കെ അവർ അസുരന്മാരായി ചിത്രീകരിച്ച്.

മഹിഷാസുരനും, സുംഭനും നിസുംഭനും, കൈടഭനുമെല്ലാ നമ്മളിൽ തന്നെയുള്ളതാണ്. അല്ലാതെ ഇതുപോയെയുള്ള അസുരന്മാർ ഉണ്ടായിട്ടുമില്ല ജനിച്ചിട്ടുമില്ല. ഇത് പറഞ്ഞാൽ ഒരു പക്ഷെ ഉൾകൊള്ളാൻ ബുദ്ധിമുട്ടാവും. അതിനു ഉപനിഷത്തുകൾ പഠിക്കണം, ഗീത പഠിക്കണം. തത്വവിചാരം ചെയ്യണം. ആത്മബോധം ഉള്ളിൽ കുറയ്ക്കണം. അപ്പോൾ എല്ലാം ബോധ്യമാവും. കൽക്കി അവതാരത്തെ കുറിച്ച് ഭാഗവതത്തിൽ വളരെ ഗംഭീരമായാണ് അവതരിപ്പിച്ചിട്ടുള്ളത്.

അഥ അസൗ യുഗ സന്ധ്യായാം
ദസ്യു പ്രായേഷു രാജസു
ജനിതാം വിഷ്ണു യശസ്സോ നാംനാം
കൽക്കിർ ജഗത്പതി

കാലങ്ങൾ മാറുന്ന സമയത്ത് അതാണ് ഇവിടെ യുഗസന്ധ്യായാം എന്ന് പറഞ്ഞിരിക്കുന്നത്. യുഗങ്ങൾ മാറുന്ന സമയത്ത് രാജാക്കന്മാർ ദുഷിക്കും, രാജാക്കന്മാർ നാട് കട്ടുമുടിക്കും. ധർമ്മം നശിക്കും. അധർമ്മം കൊടികുത്തി വഴും ആസമയത്ത് ഭഗവാൻ വിഷ്ണു യശസ്സിൽ കൽക്കി എന്ന നാമത്തിൽ അവതരിക്കും . ഇതാണ് ഈ ശ്ലോകത്തിന്റെ അർത്ഥം. എന്തിനാ അവതരിക്കുന്നത് ? ദുഷിച്ച രാജാക്കന്മാരെ നേരെയാക്കുന്നതിനു (ഇന്നത്തെ കാലത്ത് മന്ത്രിമാർ) നാട്ടിൽ ധർമ്മം പുനഃസ്ഥാപിക്കുന്നതിനു .
വിഷ്ണു യശസ്സ് എന്ന് പറഞ്ഞാൽ “വ്യാവേഷ്ടി വ്യാപ്നോതി ഇതി വിഷ്ണു: ” എന്നാണു അർത്ഥം.
എല്ലായിടത്തും നിറഞ്ഞു നിലക്കുന്ന യശസ്സാണ് വിഷ്ണു യശസ്സ്.
എല്ലായിടത്തും നിറഞ്ഞു നിൽക്കുന്ന യശസ്സ് എന്താണെന്ന് നാം ശരിക്കും വിചാരം ചെയ്താൽ നമുക്ക് മനസ്സിലാവും.

നമ്മുടെയൊക്കെ മനസ്സ് തന്നെയാണ് എല്ലായിടത്തും നിറഞ്ഞു നിൽക്കുന്ന യശസ്സ്. സദ്വിചാരങ്ങൾ ചിന്തിക്കുന്ന അതായത് നന്മയെ കുറിച്ച് മാത്രം ചിന്തിക്കുന്ന നമ്മുടെയൊക്കെ മനസ്സാണ് വിഷ്ണു യശസ്സ് എന്ന് പറയുന്നത്. രാജാക്കന്മാരും മന്ത്രിമാരും ദുർഭരണം നടത്തി നാട് നശിപ്പിക്കുമ്പോൾ ഇവരെ ഈ ദുർഭരണത്തിൽ നിന്ന് അകറ്റുന്നതിനുവേണ്ടി. നാം കൂട്ടത്തോടുകൂടി ചിന്തിക്കുന്നു.

ഇവരെ ഈ ദുർഭരണത്തിൽ നിന്നും അകറ്റുന്നതിന് വേണ്ടി ജനങ്ങൾ ഒന്നിച്ച് നിന്ന് ഒരു തീരുമാനം എടുക്കുന്നു . ചുരുക്കി പറഞ്ഞാൽ ഭരണത്തിന്റെ മാറ്റം ഇതുതന്നെയാണ് കൽക്കി അവതാരം. ഇവിടെ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കൽക്കി അവതരിക്കുന്നുണ്ട്. പത്ത് വർഷം നാട് ഭരിച്ച് നാശാക്കിയ ഒരു സർക്കാർ ഇവിടെ ഉണ്ടായിരുന്നു. സർവ്വത്ര അഴിമതി. മന്ത്രിമാർ നാട് കൊള്ളയടിച്ചപ്പോൾ ഇവിടത്തെ ജനങ്ങൾ കൂട്ടായി ഒരു തീരുമാനമെടുത്തു ഇവരെ ഈ ദുർഭരണത്തിൽ നിന്ന് അകറ്റുന്നതിന്.ഭരണം മാറി, ഭരണാധികാരികളും മാറി. ഇനി ഈ ഭരണവും നാട് നശിപ്പിക്കുമ്പോൾ വീണ്ടു ജനം കൂട്ടത്തോടെ പോകും വോട്ടു ചെയ്യാനിയിട്ട്. അവിടെ ആ വോട്ടിങ്ങ് മെഷീനിൽ വിരൽ നാം അമർത്തും. ആ തീരുമാനം. അതായത് ഇനി ആര് നാടുഭരിക്കണം. ആ മനസ്സിൽ തോന്നുന്ന അപ്പോഴത്തെ ആ വികാരം ഇതുതെന്നയാണ് കൽക്കി.

അല്ലാതെ കയ്യിൽ വാളും എടുത്ത് വെളുത്ത കുതിരപ്പുറത്തു വന്ന് അധാർമ്മികളെയൊക്കെ കൊന്നു നാട് രക്ഷിക്കുന്ന ഒരു അവതാരമല്ല കൽക്കി. പുരാണ കഥ നാം വായിക്കുമ്പോൾ ആ കഥയിലെ തത്വം മാത്രം ഉൾകൊണ്ട് ബാക്കി കഥയെ കഥയായി മാത്രം കാണുക. പുരാണത്തിൽ പറയുന്ന കൽക്കിയുടെ പേരും പറഞ്ഞു പലസ്ഥലത്തും കൽക്കികൾ അവതരിച്ചിട്ടുണ്ട്. അവർക്കും കോളേജുകളും മെഡിക്കൽ കോളേജുകളുമൊക്കെയുണ്ട്. എന്നാൽ അതൊന്നുമല്ല കൽക്കി അവതാരം, ജനങ്ങളുടെ മനസ്സ് തന്നെയാണ് കൽക്കി അവതാരം, വിചാരം ചെയ്യൂ. അപ്പോൾ ബോധ്യമാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button