KeralaNews

പുസ്‌തകങ്ങൾ ഇനി എ .ടി എമ്മിലും

കൊട്ടാരക്കര: എടിഎം ഇന്ന് എല്ലായിടത്തും സർവസാധാരണമാണ്.ബാങ്കുകളിൽ പോയി ക്യു നിന്ന് പണം വാങ്ങേണ്ട ആവശ്യം ഇന്ന് ഇല്ല .പകരം എ ടി എമ്മിനെ ആശ്രയിച്ചാൽ മതി.എന്നാൽ പുസ്തകങ്ങൾക്കായി ഒരു എ ടി എം ഒരുങ്ങിയിരിക്കുകയാണ്.എ.ടി.എം കൗണ്ടറില്‍ കാര്‍ഡ്‌ ഇട്ടു പണംനേടുമെങ്കില്‍ ഇവിടെ ഒരു പുസ്‌തകം വച്ച്‌ മറ്റൊരു പുസ്‌തകം എടുക്കാം.പൊതു സ്‌ഥലത്ത്‌ സ്‌ഥാപിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ പുസ്‌തകക്കൂട്‌ സ്ഥാപിച്ച് പെരുംകുളം റേഡിയോ ജങ്‌ഷനിലെ ബാപ്പുജി ഗ്രന്ഥശാല മാതൃകകാട്ടിയിരിക്കുകയാണ്.

കേരളത്തിലെ രണ്ടാമത്തെ ലിറ്റില്‍ ഫ്രീ ലൈബ്രറിയാണിത്‌.ലോക വ്യാപകമായി 50000 ത്തോളം ശാഖകളുള്ള ലിറ്റില്‍ ഫ്രീ ലൈബ്രറിയില്‍ അഫിലിയേറ്റ്‌ ചെയ്യുന്നതിനുള്ള  ഒരുക്കത്തിലാണ്‌ സംഘാടകര്‍.വായനക്കായി കുട്ടികള്‍ക്ക്‌ ഒരുക്കിയ പുസ്‌തക എ.ടി.എം നാടിനു കൗതുകമാകുകയാണ്‌.ഇ-ബുക്കുകള്‍ കൂടി വായിക്കാന്‍ കിട്ടുന്ന ആദ്യത്തെ കുട്ടിപ്പുസ്‌തകശാല എന്ന ബഹുമതിയും പുസ്തകകൂടിന് സ്വന്തമായിരിക്കുകയാണ്.

shortlink

Post Your Comments


Back to top button