NewsInternational

പതിനാറുകാരിയുടെ ശരീരത്തിൽ മനുഷ്യരൂപമുള്ള ട്യൂമര്‍

ടോക്കിയോ: പതിനാറുകാരിയുടെ വയറ്റിനുള്ളില്‍ മനുഷ്യരൂപമുള്ള ട്യൂമര്‍. പൂര്‍ണ വളര്‍ച്ചയെത്താത്ത തലച്ചോറും മുടിയും ഉള്ള 10 സെന്റീമീറ്റര്‍ വിസ്താരമുള്ള ട്യൂമര്‍ ആണ് കണ്ടെത്തിയത്. ജപ്പാനിലാണ് സംഭവം. അപ്രന്‍ഡിക്‌സിനു വേണ്ടി ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

ഇത്തരത്തിലുള്ള ട്യൂമറിനെ ടെറാടോമസ് എന്നാണ് വൈദ്യശാസ്ത്രത്തില്‍ വിളിക്കുന്നത്. വയറ്റില്‍ ഇങ്ങനെ ട്യൂമറുകള്‍ വളരുന്നതിന്റെ കാരണം എന്താണെന്നു ഇന്നുവരെ കണ്ടെത്തിയിട്ടില്ല. വളര്‍ച്ചയെത്താത്ത അണ്ഡങ്ങള്‍ ശരീരഭാഗങ്ങളായി രൂപാന്തരപ്പെടുന്നു എന്നാണ് ഇതുമായി പ്രചരിക്കുന്ന സിദ്ധാന്തം.

മൂന്ന് സെന്റീമീറ്റര്‍ വിസ്താരമുള്ള ഒരു ചെറിയ തലച്ചോറും പിന്നെ മുടിയും അടങ്ങിയതാണ് ഈ ട്യൂമർ. ഇവയെല്ലാം ബന്ധിപ്പിച്ചു കൊണ്ട് കനമില്ലാത്ത അസ്ഥികൂടവും ഉണ്ട്. തലച്ചോറിന്റെ രണ്ടു പാളികള്‍ക്കു താഴെ കാണുന്ന സെറിബെല്ലത്തിന്റെ ചെറിയൊരു പതിപ്പായിട്ടാണ് ഡോക്ടര്‍മാര്‍ ഇതിനെ കാണുന്നത്. മൂന്നു മാസത്തോളം ഈ ട്യൂമര്‍ പതിനാറുകാരിയുടെ വയറ്റില്‍ വളര്‍ന്നിരുന്നു. ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ സാധിക്കുകയും വൈകാതെ തന്നെ ഇവര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button