NewsInternational

ഒബാമ ഭരണകാലത്ത് ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച സഹകരണമെന്ന് വിലയിരുത്തൽ

വാഷിങ്ങ്ടൺ: ബറാക് ഒബാമയുടെ കാലത്ത് ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച സഹകരണമാണ് പുലർത്തിയിരുന്നതെന്ന് വിലയിരുത്തൽ.അടുത്ത യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് വൈറ്റ്ഹൗസ് ദേശീയസുരക്ഷാ സമിതിയിലെ ദക്ഷിണേഷ്യ വിഭാഗം സീനിയര്‍ ഡയറക്ടര്‍ പീറ്റര്‍ ലവോയുടെ വിലയിരുത്തൽ .

ഇരുരാജ്യങ്ങളും തമ്മില്‍ മുന്‍പുണ്ടായിട്ടില്ലാത്ത വിധം പരസ്പര സഹകരണമാണ് ഒബാമയുടെ കീഴിൽ ഉണ്ടായത്. ഇന്ത്യയുമായി വിവിധ മേഖലകളിലെ സഹകരണം യുഎസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായക പ്രാധാന്യമുള്ളതാണെന്നും ലവോയ് പറഞ്ഞു.ഇന്ത്യയുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതില്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ ഒരുപോലെ തല്‍പരരാണ്. അതുകൊണ്ടുതന്നെ ട്രംപ് ഭരണത്തിനു കീഴിലും ഉഭകക്ഷിബന്ധം മികച്ച രീതിയില്‍ തുടരുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button