NewsIndia

അതിര്‍ത്തിയില്‍ നിന്നുള്ള സൈനികന്റെ പരിദേവനം; കേന്ദ്ര ആഭ്യന്തരമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ശ്രീനഗര്‍ :അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാര്‍ക്കു ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് സൈനികൻ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തരസെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നു നിര്‍ദേശിച്ചതായും രാജ്നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു.29 ബറ്റാലിയനിലെ ടി.ബി.യാദവാണ് നല്ല ഭക്ഷണം ലഭിക്കാത്തതിന് ഉന്നത ഉദ്യോഗസ്ഥരെയടക്കം വിമര്‍ശിക്കുന്ന വീഡിയോ ഇട്ടത്.

തീരെ നിലവാരം കുറഞ്ഞ ഭക്ഷണമാണ് സൈനികര്‍ക്കു ലഭിക്കുന്നതെന്നും രാവിലെ ഒരു പൊറോട്ടയും ചായയും മാത്രമാണ് നൽകുന്നതെന്നും യാദവ് വീഡിയോയിലൂടെ ആരോപിക്കുന്നു. പ്രതികൂല കാലാവസ്ഥയില്‍ 11 മണിക്കൂറോളം കാവല്‍ നില്‍ക്കുന്നവരാണ് ‍‍ഞങ്ങള്‍. എങ്ങനെയാണ് ഒരു ജവാന് ഇങ്ങനെ ജോലി ചെയ്യാന്‍ കഴിയുന്നതെന്നും യാദവ് ചോദിക്കുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ബിഎസ്‌എഫും അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button