NewsLife Style

മീനെണ്ണ ഗുളിക കഴിക്കുമ്പോൾ ശ്രദ്ധിക്കുക

ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്‌ ഫ്‌ളാക്‌സ്‌ സീഡ്‌ ഗുളികകളും മീനെണ്ണയും. ആരോഗ്യമുള്ള ത്വക്ക്‌, മുടി, നഖങ്ങള്‍ എന്നിവയ്‌ക്ക്‌ ഈ ആസിഡുകള്‍ അത്യാവശ്യമാണെന്ന്‌ ഒമേഗ-3 ഗവേഷണകേന്ദ്രം നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. അതുപോലെ ഇവ തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും അത്യാവശ്യമാണ്. ഒമേഗ-3 അടങ്ങിയ ഔഷധങ്ങള്‍ വിഷാദരോഗം ചികിത്സിക്കുന്നതിന്‌ ഫലപ്രദമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഫ്‌ളാക്‌സ്‌ സീഡുകളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 സസ്യത്തില്‍ നിന്ന്‌ ലഭിക്കുമ്പോള്‍ മീനെണ്ണയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 മൃഗസ്രോതസ്സില്‍ നിന്നുള്ളതാണ്‌. അതുകൊണ്ട്‌ തന്നെ ഇവയ്‌ക്ക്‌ രണ്ടിനും ഗുണങ്ങളും ദോഷങ്ങളുമുണ്ട്‌.

ഫ്‌ളാക്‌സ്‌ സീഡ്‌ ഗുളികകളിലും മീനെണ്ണയിലും അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ രക്തത്തിലെ ട്രൈഗ്‌ളിസറൈഡിന്റെ അളവ്‌ താഴ്‌ത്തുകയും അതുവഴി ഹൃദായാഘാത സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു. പക്ഷാഘാത സാധ്യത ലഘൂകരിക്കാനും ആതര്‍സ്‌ക്‌ളെറോടിക്‌ പ്‌ളാക്കുകളുടെ വികാസം മന്ദീഭവിപ്പിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും റുമാറ്റിക്‌ ആര്‍ത്രൈറ്റിസിന്റെ ഭാഗമായി സന്ധികളില്‍ അനുഭവപ്പെടുന്ന വഴക്കമില്ലായ്‌മയ്‌ക്ക്‌ ശമനം നല്‍കാനും ഇത്‌ സഹായിക്കും. കൂടാതെ അല്‍ഷിമേഴ്‌സ്‌, പ്രമേഹം, കാന്‍സര്‍, അറ്റന്‍ഷന്‍ ഡെഫിസിറ്റ്‌ ഹൈപ്പര്‍ ആക്ടിവിറ്റി എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക്‌ ഒമേഗ-3 നല്‍കുന്നത്‌ ഗുണകരമാണെന്ന്‌ പഠനത്തിൽ പറയുന്നു.

പക്ഷെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഹെല്‍ത്ത്‌ നടത്തിയ പഠനങ്ങളില്‍ ഒമേഗ-3ന്റെ ഈ മാറ്റം നേരത്തേ വിശ്വസിച്ചിരുന്നത്ര ഫലപ്രദമല്ലെന്ന്‌ കണ്ടെത്തുകയുണ്ടായി. ആഹാരത്തില്‍ അടങ്ങിയിരിക്കുന്ന എ എല്‍ എയില്‍ നിന്ന്‌ ശരീരത്തിന്‌ ആവശ്യമായ അളവില്‍ ഇ പി എയും ഡി എച്ച്‌ എയും കിട്ടില്ലെന്ന്‌ പഠനഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂരിപക്ഷം കടല്‍മീനുകളിലും വിഷപദാര്‍ത്ഥമായ മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്‌. നാഡീവ്യവസ്ഥയെ ബാധിക്കുന്ന വിഷമാണ്‌ മെര്‍ക്കുറി. ഇത്‌ ശരീരത്തിലെത്തിയാല്‍ കിഡ്‌നിയുടെ പ്രവര്‍ത്തനം മുതല്‍ ചിന്താശേഷിയെ വരെ ദോഷകരമായി ബാധിക്കും. മീനെണ്ണയില്‍ നിന്നുള്ള ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഉപയോഗിക്കുന്നവരില്‍ മെര്‍ക്കുറി ശരീരത്തില്‍ എത്താനും അതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്‌. അതേസമയം ഫ്‌ളാക്‌സ്‌ സീഡില്‍ നിന്ന്‌ ലഭിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ്‌ മെര്‍ക്കുറി മുക്തമാണ്‌. ഒമേഗ-3 അമിതമായ അളവില്‍ ശരീരത്തിലെത്തുന്നത്‌ അമിതമായ രക്തസ്രാവത്തിന്‌ കാരണമാകും. രക്തം കട്ടിപിടിക്കാതിരിക്കുന്നതിനുള്ള ഔഷധങ്ങളോടൊപ്പം ഇവ ഉപയോഗിക്കുമ്പോള്‍ ശരിയായ രീതിയിലുള്ള മുന്‍കരുതലുകള്‍ എടുക്കണം. ഇതിനു പുറമെ മീനെണ്ണ മീനിന്റെ രുചി വായില്‍ അവശേഷിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button