NewsIndia

നായ സംരക്ഷണത്തിന് കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം

ന്യൂഡൽഹി: നായ സംരക്ഷണത്തിന് കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം.വളർത്തു നായക്കളുടെ വിൽപനയ്ക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുമാണ് രജിസ്ട്രേഷൻ നിർബന്ധമാക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത് .മൃഗസംരക്ഷണ നിയമത്തിലെ ചില ചട്ടങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമത്തിലൂടെ ഭേദഗതി വരുത്തുന്നത്.നായ്ക്കളുടെ പ്രജനനവും വില്‍പനയുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങള്‍ പുതിയ നിയമത്തിലൂടെ നടപ്പാക്കാനാണ് തീരുമാനമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ധവെ അറിയിച്ചു.

വളര്‍ത്തു നായ്ക്കളെ വാങ്ങുന്നവരും വില്‍ക്കുന്നവരും സംസ്ഥാന മൃഗസംരക്ഷണ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം. അതോടൊപ്പം നായ്ക്കളുടെ പ്രജനനം, വില്‍പന എന്നിവ സംബന്ധിച്ച കാര്യങ്ങളിലും നിയമത്തില്‍ മാര്‍ഗ നിര്‍ദ്ദേശമുണ്ട്. കൂടാതെ നായ്ക്കളെ വില്‍പന നടത്തുന്നവര്‍ മൈക്രോ ചിപ്പിങ്ങ്, വാക്‌സിനേഷന്‍ തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങളും സൂക്ഷിക്കേണ്ടതായുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button