NewsIndia

റെയില്‍വേയ്ക്ക് പുതിയ വരുമാനനയം

ന്യൂഡൽഹി: വരുമാന വര്‍ധന ലക്ഷ്യമിടുന്ന പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ .അടുത്ത 10 വര്‍ഷത്തിനുള്ളില്‍ യാത്രാ-ചരക്ക് നിരക്കിന് പുറമേ നിന്ന് 16,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് റെയില്‍വെ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്.ടിക്കറ്റ് ഇതര മാര്‍ഗ്ഗങ്ങളിലൂടെ- നോണ്‍ ഫെയര്‍ റവന്യൂ  പ്രതിവര്‍ഷം 2,000 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. കൂടാതെ ട്രെയിനുകള്‍, ലവല്‍ക്രോസുകള്‍, ട്രെയിന്‍ സ്‌റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ദീര്‍ഘ കാലത്തേയ്ക്ക് പരസ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കമ്പനികള്‍ക്ക് വിട്ടു നൽകി വരുമാനം വർധിപ്പിക്കാനാണ് റയിൽവെയുടെ പുതിയ നടപടി.

ദീര്‍ഘകാലത്തേയ്ക്കുള്ള കരാറുകളിലാണ് അനുമതി നല്‍കുക. വലിയ കമ്പനികളാകും ഇത്തരത്തില്‍ പരസ്യങ്ങള്‍ക്കായി കരാറില്‍ ഏര്‍പ്പെടുക. അതുകൊണ്ടുതന്നെ വലിയ വരുമാനം ഒറ്റയടിക്ക് നേടാന്‍ റെയില്‍വേയ്ക്ക് സാധിക്കും. പുതിയ വരുമാന മാര്‍ഗ്ഗമെന്ന നിലയില്‍ ഇത് റെയില്‍വേ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തും. പ്ലാറ്റ്‌ഫോമുകളില്‍ എടിഎം സ്ഥാപിക്കാനും എഫ്എം റേഡിയോകള്‍ക്കും അനുമതി നല്‍കും. യാത്രക്കാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് സേവനങ്ങള്‍ നല്‍കുന്ന വിധത്തിലായിരിക്കും എഫ്എം റേഡിയോ പ്രവര്‍ത്തിക്കുക.കൂടാതെ കമ്പനികള്‍ക്ക് ഉല്‍പന്നങ്ങളുടെ സാമ്പിളുകള്‍ യാത്രക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാനും അനുമതി നല്‍കും. ആള്‍ത്തിരക്ക് കുറഞ്ഞ റെയില്‍വേ സ്റ്റേഷനുകള്‍ വാടക അടിസ്ഥാനത്തില്‍ പരിപാടികള്‍ക്ക് വിട്ടുനല്‍കാനും പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button