Europe

അഭയാര്‍ത്ഥികളെ സഹായിക്കരുത്; സഹായിച്ചാൽ യൂറോപ്പിലെ പ്രധാന മതമായി ഇസ്ലാം മാറുമെന്ന് കത്തോലിക്കാ സഭാ നേതാവ്

റോം: ആഭ്യന്തരയുദ്ധവും ഭീകരവാദവും തകര്‍ത്ത നാടുകളില്‍നിന്ന് യൂറോപ്പിലേക്കു കുടിയേറുന്ന അഭയാര്‍ത്ഥികളെ വിമര്‍ശിച്ച്‌ കത്തോലിക്കാ സഭയിലെ പ്രമുഖ നേതാവ് ആര്‍ച്ച്‌ ബിഷപ് മോണ്‍സീഞ്ഞോര്‍ കാര്‍ലോ ലിബെറേറ്റി. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ വിഡ്ഡിത്തം മൂലം വൈകാതെ രാജ്യത്തുള്ളവരെല്ലാം മുസ്ലിംകളായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിന്റെ മതേതര നിലപാടും മുസ്ലിം അഭയാര്‍ത്ഥികളുടെ എണ്ണത്തിലുള്ള വര്‍ധവും കാരണം ഭൂഖണ്ഡത്തിലെ പ്രധാന മതമായി ഇസ്ലാം മാറുമെന്നും ഇറ്റലിയിലെ പോംപെയിലെ എമരിറ്റസ് ആര്‍ച്ച്‌ ബിഷപ് ആയ ലിബെറേറ്റി കൂട്ടിച്ചേര്‍ത്തു.ക്രിസ്തുമതത്തില്‍ വിശ്വാസം കുറഞ്ഞുവരികയാണെന്നും പള്ളികള്‍ കാര്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും സെമിനാരികള്‍ ശൂന്യമാണെന്നും ആര്‍ച്ച്‌ബിഷപ് പറഞ്ഞു. ഇടവകകള്‍ മാത്രമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. നമ്മള്‍ക്ക് ശരിയായ ക്രിസ്തുമത ജീവിതം വേണം. നമ്മുടെ നാട്ടിലെ സാഹചര്യങ്ങളെല്ലാം ഇസ്ലാമിന് അനുകൂലമാണ്.അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button