Technology

നോക്കിയ 8 ന്റെ ഫീച്ചറുകൾ പുറത്ത്

നോക്കിയ 8 ഫീച്ചറുകൾ പുറത്ത്. നോക്കിയ 6 ഫീച്ചറുകളിൽ നിന്നു ഏറെ മാറ്റങ്ങളുമായി ഇറങ്ങുന്ന ഹാൻഡ്സെറ്റാണ് നോക്കിയ 8. നോക്കിയ 8 ന്റെ രണ്ടു വേരിയന്റ് ഹാൻഡ്സെറ്റുകളിലും 24 മെഗാപിക്സൽ റിയർ ക്യാമറ, 12 മെഗാപിക്സൽ സെൽഫി ക്യാമറ, ഇരട്ട ഫ്രണ്ട് സ്പീക്കർ ഫീച്ചറുകൾ പ്രതീക്ഷിക്കാം. അതേസമയം മുന്നില്‍ ബട്ടണുകളൊന്നും ഉണ്ടാകില്ല. യുനിബോഡി മെറ്റൽ ഡിസൈനിലാകും നോക്കിയ 8 എത്തുക.

ക്വാൽകം സ്നാപ്ഡ്രാഗൻ 835 ചിപ്സെറ്റ്, 6ജിബി റാം, 64 ജിബി, മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ മെമ്മറി ഉയർത്താം. എന്നാൽ നോക്കിയ 8 ന്റെ രണ്ടാം വേരിയന്റിൽ 821 ക്വാല്‍കം സ്നാപ്ഡ്രാഗൻ 821 4ജിബി റാം ആണുള്ളത്. ഫോണിന് എന്തു വിലവരുമെന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല.അതേസമയം, നോക്കിയ 6 ന്റെ ബുക്കിങ് ഇതിനകം തന്നെ 250,000 കടന്നതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button