Latest NewsTechnology

നോക്കിയ 8 ഇന്ത്യന്‍ വിപണിയില്‍

നോക്കിയയുടെ ഫ്ലാഗ്​ഷിപ്​ മോഡല്‍ നോക്കിയ 8 ഇന്ത്യന്‍ വിപണിയി​ലേക്ക്. 36,999 രൂപയാണ്​ ഫോണി​ന്റെ ഇന്ത്യന്‍ വിപണിയിലെ വില. ഫോണിനൊപ്പം ജിയോയുടെ അധിക ഡാറ്റ ഒാഫറും കമ്പനി നല്‍കുന്നുണ്ട്​. 10 റീചാര്‍ജുകള്‍ക്ക്​ 10 ജി.ബി വീതം 100 ജി.ബിയുടെ അധിക ഡാറ്റയാണ്​​ ലഭിക്കുക. ഒാണ്‍ലൈന്‍ ഷോപ്പിങ്​ സൈറ്റായ ആമസോണ്‍ വഴിയും തെരഞ്ഞെടുത്ത ഒാഫ്​ലൈന്‍ സ്​റ്റോറുകള്‍ വഴിയുമാണ്​ ഫോൺ ലഭ്യമാകുക.

കാള്‍ സീസ്​ ലെന്‍സോടെയുള്ള ഡബിൾ ക്യാമറയാണ് ഫോണിന്റെ പ്രത്യേകത. 13 മെഗാപിക്​സലി​​ന്റേതാണ് ബാക്ക് ക്യാമറ, 13 മെഗാപിക്​സലിന്റേതാണ്​ സെല്‍ഫി കാമറ. 5.3 ഇഞ്ച്​ 2കെ എല്‍.സി.ഡി ഡിസ്​​പ്ലേ, 835 സ്​നാപ്​ഡ്രാഗണ്‍ പ്രൊസസർ, നാല്​ ജി.ബി​ റാം, 64 ജി.ബി ഇന്റേണൽ മെമ്മറി, 3090 എം.എ.എച്ച്‌ ബാറ്ററി ലൈഫ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button