Latest NewsNewsBusiness

നോക്കിയ ജി42 ഇനി ബഡ്ജറ്റിൽ ഒതുങ്ങും! 25 ശതമാനം കിഴിവ് പ്രഖ്യാപിച്ച് ആമസോൺ

ഒക്ടോബർ എട്ടിന് ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് നോക്കിയ ജി42 5ജി വമ്പിച്ച വിലക്കിഴിൽ ലഭ്യമാകുക

നോക്കിയ അടുത്തിടെ വിപണിയിൽ എത്തിച്ച നോക്കിയ ജി42 സ്മാർട്ട്ഫോണിന് ഗംഭീര കിഴിവുകൾ പ്രഖ്യാപിച്ച് ആമസോൺ. ബജറ്റ് സെഗ്മെന്റിൽ പുറത്തിറക്കിയ ഈ ഹാൻഡ്സെറ്റ് ഇപ്പോൾ 25 ശതമാനം കിഴിവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, സാധാരണക്കാരെ ലക്ഷ്യമിട്ട് പുറത്തിറക്കിയ നോക്കിയ ജി42 കൂടുതൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിരിക്കുകയാണ്. ഓഫർ വിലയെക്കുറിച്ച് കൂടുതൽ പരിചയപ്പെടാം.

ഒക്ടോബർ എട്ടിന് ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് നോക്കിയ ജി42 5ജി വമ്പിച്ച വിലക്കിഴിൽ ലഭ്യമാകുക. നിലവിൽ, ഈ ഹാൻഡ്സെറ്റിന് ആമസോൺ കിക്ക് സ്റ്റാർട്ടർ ഡീൽ നൽകുന്നുണ്ട്. ലോഞ്ച് ചെയ്ത സമയത്ത് 12,599 രൂപയായിരുന്ന ഈ സ്മാർട്ട്ഫോണിന് ഇപ്പോൾ 11,999 രൂപയാണ് വില. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നതോടെ വിലയിൽ ഇനിയും കുറവ് വരാൻ സാധ്യതയുണ്ട്.

Also Read: റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവം; നാല് പ്ലസ്ടു വിദ്യാർത്ഥികള്‍ക്ക് സസ്പെന്‍ഷന്‍ 

11 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിനാണ് കിഴിവ് ലഭിക്കുക. എസ്ബിഐ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ അധിക ആനുകൂല്യം ലഭിക്കും. ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഒരുക്കിയിട്ടുണ്ട്. എക്സ്ചേഞ്ച് ഓഫറിലൂടെ പരമാവധി 11,250 രൂപയുടെ കിഴിവാണ് നേടാൻ സാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button