Kerala

മകരവിളക്ക് : ശബരിമലയിലും പരിസരത്തും കനത്ത സുരക്ഷ

പമ്പ : മകരവിളക്കു പ്രമാണിച്ചു ശബരിമലയിലും പരിസരത്തും കനത്ത സുരക്ഷ പ്രഖ്യാപിച്ചു. അയ്യപ്പനെ ദര്‍ശിക്കാന്‍ എത്തുന്ന ലക്ഷക്കണക്കിന് ഭക്തരുടെ സുരക്ഷയ്ക്കായി കേരള പോലീസ് ഡ്രോണുകളെ നിയോഗിച്ചു. തമിഴ്‌നാട് പോലീസിന്റെ കമാന്‍ഡോ ഡ്രോണ്‍ വിഭാഗമാണ് കേരള പോലീസിനെ സഹായിക്കാന്‍ ശബരിമലയിലും പമ്പയിലും എത്തിയത്. മകരവിളക്ക് പ്രമാണിച്ചുള്ള തിരക്കു മൂലം അയ്യപ്പ ഭക്തന്മാര്‍ കാട്ടിലും കുന്നിലും നിലയുറപ്പിച്ചിരിക്കെ ഇവരുടെ നീക്കങ്ങള്‍ അപ്പപ്പോള്‍ തന്നെ ഡ്രോണുകളുടെ സഹായത്താല്‍ പോലീസിന്റെ ശ്രദ്ധയില്‍ വരുന്നുമുണ്ട്.

തിരക്കു നിയന്ത്രിക്കാനും അപകടം മുന്‍കൂട്ടി അറിയുവാനും ഡ്രോണുകളുടെ സഹായം വളരെ വലുതാണെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അണ്ണാ സര്‍വകലാശാലയിലെ ഏവിയോനിക്‌സ് വിഭാഗം വികസിപ്പിച്ചെടുത്ത ‘ദക്ഷ’ ഡ്രോണുകളാണ് തമിഴ്‌നാട് പോലീസ് സംഘം നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. സര്‍വകലാശാല പുതിയതായി വികസിപ്പിച്ചെടുത്ത ടെതെര്‍ കേബിള്‍ ഉപയോഗിച്ചുള്ള ഹെക്‌സാ റോട്ടര്‍ ഡ്രോണുകള്‍ ശബരിമലയില്‍ വിജയകരമായി പരീക്ഷിച്ചുവെന്നു സെന്റര്‍ ഡയറക്ടര്‍ ഡോക്ടര്‍ കെ സെന്തില്‍ കുമാര്‍ അറിയിച്ചു.

പുതിയ ടെക്‌നോളജി വന്നോതോടെ ശബരിമലയില്‍ 24 മണിക്കൂറും ഡ്രോണുകള്‍ താഴെ ഇറക്കാതെ തന്നെ പറന്നു നിരീക്ഷണം നടത്താം. സാധാരണ ഗതിയില്‍ ബാറ്ററി തീരുമ്പോള്‍ ഡ്രോണുകള്‍ താഴെ ഇറക്കി പുതിയ ബാറ്ററികള്‍ ഇടണം. മള്‍ട്ടി ഫേസ് ട്രാക്കിംഗ് സംവിധാനം ഉള്ളതിനാല്‍ സംശയുള്ളവരെ തിരക്കിനിടയില്‍ നിന്നും തിരഞ്ഞു പിടിച്ചു കണ്ടുപിടിക്കാവുന്നതാണ്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ തമിഴ്‌നാട് സംഘം ഡ്രോണുകളെ വിന്യസിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button