NewsHealth & Fitness

ഉച്ചമയക്കം ഓർമശക്തി കൂട്ടുമോ?

ഉച്ചയുറക്കം നല്ലതല്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം.എന്നാല്‍, ഉച്ചയൂണുകഴിഞ്ഞ് ഒരുമണിക്കൂര്‍ മയങ്ങുന്നത് ഓര്‍മശക്തിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ധിപ്പിക്കുമെന്നാണ് അമേരിക്കയിലെ പെന്‍സില്‍വേനിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍.മുതിര്‍ന്നവരിലുണ്ടാകുന്ന ഓര്‍മക്കുറവ് പരിഹരിക്കാന്‍ ഉച്ചയ്ക്ക് ഒരു മണിക്കൂറെങ്കിലും ഉറങ്ങിയാൽ മതിയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ജെക്‌സിന്‍ ലീ പറയുന്നു.65 വയസ്സിനുമുകളില്‍ പ്രായമുള്ള മൂവായിരംപേരെ പഠനവിധേയമാക്കിയാണ് ഗവേഷകര് ഈ നിഗമനത്തിലെത്തിയത്.ഒരുമണിക്കൂര്‍വരെ ഉച്ചമയക്കത്തിലേര്‍പ്പെടുന്നവര്‍ മറ്റുള്ളവരേക്കാള്‍ ശാരീരികവും മാനസികവുമായി മെച്ചപ്പെട്ടവരാണെന്നാണ് പഠനസംഘത്തിന്റെ കണ്ടെത്തല്‍. ഉച്ചയ്ക്ക് തീരെ മയങ്ങാത്തവരുടെ മാനസികാരോഗ്യം മറ്റുള്ളവരേക്കാള്‍ മൂന്നുമുതല്‍ ആറുമടങ്ങുവരെ കുറവായിരിക്കുമെന്നും പഠനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button