NewsIndia

ന്യൂനപക്ഷങ്ങൾക്കായി കേന്ദ്ര സർക്കാർ ലോകോത്തരനിലവാരമുളള അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കും – നഖ്‌വി

 

ന്യൂഡൽഹി: കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങൾക്കായി ലോകോത്തര നിലവാരമുളള പുതിയ അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി.2018 ആകുമ്പോഴേക്കും ഇത് യാഥാർഥ്യമാകും.ന്യൂനപക്ഷങ്ങൾക്കു കൂടുതൽ കാര്യക്ഷമവും ക്രിയാത്മകവുമായ വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടിയാണിത്.

ഇതിനിടെ 200 സദ്‌ഭാവ് മണ്ഡപ് വിദ്യാലയങ്ങൾക്കും, 16 ഗുരുകുൽ മാതൃകയിലുളള വിദ്യാലയങ്ങൾക്കും കേന്ദ്രസർക്കാർ അനുമതി നൽകിക്കഴിഞ്ഞു . ഈ പദ്ധതികൾക്കായി 262 കോടി രൂപയാണ് നീക്കിവച്ചിട്ടുളളത്.ഈ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കായി 40 ശതമാനം സംവരണം ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബീഗം ഹർജത് മഹൽ ഗേൾസ് സ്കോളർഷിപ്പ് ഏർപ്പെടുത്തുമെന്നും, ഗരീബ് നവാസ് സ്കിൽ ഡെവലപ്പ്‌മെന്റ് സെന്ററുകൾ രാജ്യത്താകമാനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് മൈനോരിറ്റി കമ്മീഷൻസിന്റെ വാർഷിക കോൺഫറൻസ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button