NewsBusiness

കേന്ദ്ര ബജറ്റ് : ഭവനവായ്പ്പകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ : ജനങ്ങള്‍ക്ക് ഏറെ ഫലപ്രദമായ ബജറ്റാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി; എല്ലാവര്‍ക്കും 2020 ഓടെ വീട് എന്ന മോദി സര്‍ക്കാരിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പുതിയ വഴികള്‍ അടുത്ത ബജറ്റിലുണ്ടായേക്കും. ഇതിന്റെ ഭാഗമായി ഭവനവായ്പ്പകള്‍ക്ക് പല തരത്തിലുള്ള ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകള്‍.

വീടുവാങ്ങുന്നവര്‍ക്ക് വായ്പ്പാ കാലാവധി ഒരു വര്‍ഷം കൂടി( 2017 ഏപ്രില്‍ ഒന്നില്‍ നിന്ന് 2018 മാര്‍ച്ച്) നീട്ടിയേക്കും., ഭവനവായ്പ്പ തിരിച്ചടവിന് പ്രത്യേക പരിധി നിശ്ചയിച്ചേക്കും( നിലവില്‍ ആനുകൂല്യം എല്‍ഐസി പ്രീമിയം, പി.പ.ിഎഫ് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്) , ഭവനവായ്പ്പാ പലിശക്കുള്ള നികുതി ഇളവ് രണ്ടു ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷമാക്കിയേക്കും.
മോദി സര്‍ക്കാര്‍ ഇതിനകം പല ഇളവുകളും പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇതിനു പുറമെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ ബജറ്റാണ് അണിയറയില്‍ തയ്യാറാകുന്നത്

shortlink

Post Your Comments


Back to top button