IndiaNews

സ്കൂൾ ബസ് ട്രക്കിലിടിച്ച് നിരവധി മരണം

ലക്നൗ: ഉത്തർപ്രദേശിൽ സ്കൂൾ ബസ് ട്രക്കിലിടിച്ച് അപകടം. അപകടത്തിൽ പതിനഞ്ചു  കുട്ടികൾ മരിച്ചു.  40 പേർക്കു പരുക്കേറ്റു. ഇറ്റാ ജില്ലയിലെ അലിഗഞ്ചിൽ രാവിലെ ഒൻപതോടെയായിരുന്നു സംഭവം നടന്നത്. രക്ഷാപ്രവർത്തനം നടക്കുകയാണെന്ന് ഉത്തർപ്രദേശ് ഡിജിപി ജാവീദ് അഹ്മദ് അറിയിച്ചു. അപകടത്തിൽപ്പെട്ടത് ഇറ്റായിലെ ജെഎസ് പബ്ലിക് സ്കൂളിന്റെ ബസാണ്. കടുത്ത തണുപ്പിനെ തുടർന്ന് മൂന്നു ദിവസം അവധി ആയിരുന്ന സ്കൂൾ ഇന്നാണ് വീണ്ടും തുറന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button