KeralaNews

മകന്റെ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാത്ത തിരുവനന്തപുരത്തെ നിയമ വിദ്യാര്‍ഥിനിക്ക് പ്രിന്‍സിപ്പലിന്റെ ബാഡ് സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: നെഹ്രു എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെ തുടര്‍ന്നു സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് തിരുവനന്തപുരം ലോ അക്കാദമിക്കെതിരായ റിപ്പോര്‍ട്ടുകളും കേരളം ശ്രവിച്ചത്. സംസ്ഥാനത്തെ മിക്ക രാഷ്ട്രീയ നേതാക്കളുടെയും തട്ടകമായിരുന്നു ലോ അക്കാദമി. ഇവിടെ ജാതീയവും മതപരവുമായ അപമാനം നേരിട്ടിരുന്നതായി ആരോപിച്ച് അടുത്തിടെ ഒരു ചാനല്‍ ചര്‍ച്ചയില്‍ കാവ്യ രാജീവ് എന്ന് വിദ്യാര്‍ഥിനി രംഗത്തെത്തിയിരുന്നു.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ മകന്റെ കാമുകിയും കോളേജിലെ വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയോട് ചോദിക്കാതെ എങ്ങോട്ടും പോകാനാകില്ലെന്നും വീട്ടിലേക്ക് പോകണമെങ്കില്‍ ഈ വിദ്യാര്‍ഥിനിയുടെ അനുമതിവേണം എന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇവിടെ പഠനം പൂര്‍ത്തിയാക്കിയ മറ്റൊരു പെണ്‍കുട്ടിക്ക് കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റില്‍ ബാഡ് എന്നു രേഖപ്പെടുത്തി നല്‍കി എന്ന ആരോപണം വിദ്യാര്‍ഥികള്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. പ്രിന്‍സിപ്പലിന്റെ മകന്‍ ഈ വിദ്യാര്‍ഥിനിക്ക് ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നതായും ഈ വിദ്യാര്‍ഥിനി അത് അക്‌സെപ്ട് ചെയ്തില്ലെന്നും ആരോപിച്ചായിരുന്നു നടപടി. വിവാഹശേഷം ഏതെങ്കിലും സാഹചര്യത്തില്‍ ഡൈവോഴ്‌സിനു പോകുമ്പോള്‍ കണ്ടക്ട് സര്‍ട്ടിഫിക്കറ്റില്‍ ബാഡ് എന്നു രേഖപ്പെടുത്തിയതിന്റെ ഗുണം അനുഭവിച്ചോളുമെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തതായും ഈ പെണ്‍കുട്ടി ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button