Latest NewsNewsLife StyleFood & Cookery

മത്സ്യ-മാംസങ്ങളിലെ മായം കണ്ടെത്താന്‍ ഇതാ ചില പൊടിക്കൈകള്‍

മത്സ്യത്തിലെയും മാംസത്തിലെയും മായം ചേര്‍ക്കല്‍ കണ്ടെത്താന്‍ കുറച്ചു പ്രയാസമാണ്. വില കുറഞ്ഞ മാംസം കൂട്ടിച്ചേര്‍ത്താല്‍ തിരിച്ചറിയാന്‍ ലാബു പരിശോധനകളും വേണ്ടിവരാം. എങ്കിലും ചില പൊടിക്കൈകള്‍ അറിയാം.

ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം

ശരീരഭാഗങ്ങളോ മറ്റു ചെറു ജന്തുക്കളെയോ ഒക്കെ അഴുകാതെ ദീര്‍ഘകാലം സൂക്ഷിക്കാനുപയോഗിക്കുന്ന രാസലായനിയാണ് ഫോര്‍മലിന്‍. ഈ വിഷപദാര്‍ത്ഥം മത്സ്യം കേടാകാതെയിരിക്കാന്‍ ചേര്‍ക്കുന്നതു കാണാറുണ്ട്. അപകടകരമായ ഒരു മായം ചേര്‍ക്കലാണിത്. ഇതു തിരിച്ചറിയാനുള്ള പ്രത്യേകതകളില്‍ പ്രധാനം ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം കൂടുതല്‍ മൃദുത്വമുള്ളതായിതീരുന്നുവെന്നതാണ്. മത്സ്യത്തിന്റെ തിളക്കമുള്ള കണ്ണുകള്‍ ഫോര്‍മലിന്‍ സാന്നിധ്യത്തില്‍ മങ്ങിയനിറമുള്ളതാകും. ചെകിളയുടെ നിറവും മങ്ങും. മാത്രമല്ല മീനിന്റെ സാധാരണ ഗന്ധം കാണുകയുമില്ല. ഈ ലക്ഷണങ്ങള്‍ കൂട്ടിച്ചേര്‍ത്തു മത്സ്യം നിരീക്ഷിച്ചാല്‍ ഫോര്‍മലിന്‍ സാന്നിധ്യം എളുപ്പത്തില്‍ മനസ്സിലാവും. ഫോര്‍മലിന്‍ കലര്‍ന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ല.

Read Also : ചാർജ് ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു: വീട്ടിലെ ഫർണിച്ചറും വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചു

മുട്ട കേടായതെങ്കില്‍

നല്ല മുട്ടയും കേടായ മുട്ടയും പൊട്ടിച്ചു നോക്കാതെ തന്നെ തിരിച്ചറിയാന്‍ വഴിയുണ്ട്. ഒരു ഗ്ലാസില്‍ മുക്കാല്‍ ഭാഗത്തോളം തണുത്ത വെള്ളം ഒഴിക്കുക. ആ വെള്ളത്തിലേക്ക് സാവധാനം മുട്ട വയ്ക്കുക. കൈവിട്ട ഉടനെ തന്നെ മുട്ട വെള്ളത്തില്‍ താഴ്ന്ന ഗ്ലാസിന്റെ അടിത്തട്ടിലേക്ക് പതിക്കുകയാണെങ്കില്‍ അത് നല്ല മുട്ടയാണ്. എന്നാല്‍, മുട്ട താഴാതെ ചത്തമീന്‍ പോലെ വെള്ളത്തില്‍ ഉയര്‍ന്നു കിടക്കുകയാണെങ്കില്‍ മുട്ട കേടായി ഭക്ഷ്യയോഗ്യമല്ലെന്ന് മനസ്സിലാക്കാം. എന്നാല്‍, ചില മുട്ട അടിത്തട്ടില്‍തട്ടി വീണ്ടും ഉയര്‍ന്ന് വീണ്ടും താഴ്ന്ന് സാവധാനം അടിത്തട്ടില്‍ തങ്ങും. ഈ മുട്ട ഉപയോഗയോഗ്യമാണെങ്കിലും അത്ര ഫ്രഷ് ആയിരിക്കില്ല.

മാംസത്തിലെ മായം

വിലയേറിയ ആട്ടിറച്ചിയില്‍ താരതമ്യേന വില കുറഞ്ഞ മാട്ടിറച്ചി കലര്‍ത്തുന്നാണ് മാംസത്തിലെ സാധാരണമായം ചേര്‍ക്കല്‍. മാംസത്തിന്റെയും എല്ലുകളുടേയും ഘടന താരതമ്യം ചെയ്താല്‍ ഈ വ്യത്യാസം തിരിച്ചറിയാം. മാംസത്തിന്റെ ഗുണനിലവാരം നിറം നോക്കിയും മനസ്സിലാക്കാം. മാംസം പഴകുന്തോറും കൂടുതല്‍ വിളറുകയും മൃദുലമാവുകയും ഗന്ധത്തില്‍ മാറ്റം വരുകയും ചെയ്യും. ബീഫ് പഴകുമ്പോള്‍ കൂടുതല്‍ ഇരുണ്ട നിറമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button