
കണ്ണൂർ : സംസ്ഥാന സ്കൂൾ കലോൽസവ വേദിയില്‍ നിന്ന് ദാരുണമായ ഒരു കാഴ്ച . അവിടെ മത്സരിക്കുന്ന പെണ്‍കുട്ടികളുടെ കുടുംബത്തിനൊഴിച്ച് നാലു ജില്ലകളിൽനിന്നുള്ള 120 തിരുവാതിര കുട്ടികൾക്കൊരുങ്ങാൻ ഒരുമുറി മാത്രമാണുള്ളത് .
ഓലകൊണ്ട് മൂന്നുവശവും മറച്ച കുടുസ്സുമുറി. രണ്ടുപേർ ചേർന്ന് ബെഡ്ഷീറ്റ് പിടിച്ചാണ് കുട്ടികൾക്ക് വസ്ത്രംമാറാൻ സൗകര്യമൊരുക്കിയത്.
അടുത്തിടെ കണ്ടതാണ് പാവപ്പെട്ടവരുടെ പാര്‍ട്ടി അവരുടെ സമ്മേളനം ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് നടത്തിയത്. ആ പണം ഇവിടെ ഉപയോഗിക്കാനല്ല പറയുന്നത്, അതൊരു മര്യാദ അല്ല, കാരണം ആ പണം പാവപ്പെട്ട അണികളുടെ ചോരയും നീരുമാണ്. അത് ഉപയോഗിച്ച് ഹോട്ടലില്‍ ഒത്തുകൂടിയില്ല എങ്കില്‍
ഉറക്കം വരാത്ത നേതാക്കന്‍മാരെ എന്ത് പറയാന്‍. കലോൽസവ വേദിയില്‍ പെണ്‍കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാത്തവര്‍ എന്തിന് ഭരിക്കുന്നു.ഉത്ഘാടനം ചെയ്താല്‍ മാത്രം പോര സഖാവേ, കുട്ടികള്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോയെന്ന് ഉറപ്പ് വരുത്തുകകൂടി വേണം.
Post Your Comments