KeralaNews

ക​​​ള്ള​​​നോ​​​ട്ട് കേ​​​സ്:മുന്‍ എം.എല്‍.എയുടെ മകൻ ക​​​സ്റ്റ​​​ഡി​​​യില്‍

വൈ​​​ക്കം: കള്ളനോട്ടു കേസിൽ അറസ്റ്റിലായ മുൻ എം എൽ എ പി.​നാ​രാ​യ​ണ​ന്റെ മ​കന്‍ അ​​​നില്‍​​​കു​​​മാ​​​റി​നെ (41) വൈ​ക്കം പൊ​ലീ​സ് ക​സ്റ്റ​ഡില്‍ വാ​ങ്ങി.തുടർന്നുള്ള ചോദ്യം ചെയ്യലിൽ കേ​സില്‍ ഉള്‍​പ്പെ​ട്ട പല ഉ​ന്ന​ത​രെ​ക്കു​റി​ച്ചും പൊ​ലീ​സി​ന് സൂ​ചന ലഭിച്ചെന്നാണ് റിപ്പോർട്ട്.അ​നില്‍ ക​ള്ള​നോ​ട്ട് നിര്‍​മ്മി​ക്കു​ന്ന​തി​നാ​വ​ശ്യ​മായ പേ​പ്പ​റു​കള്‍ വാ​ങ്ങിയ എറണാകുളത്തെ കട പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അനിൽകുമാറിന്റെ ബന്ധുക്കൾ ടെലിഫോൺ സംഭാഷണം നടത്തിയവർ സുഹൃത്തുക്കൾ തുടങ്ങിയവരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.നാ​ല് ദി​വ​സ​ത്തെ​യ്ക്കാ​ണ് അ​നി​ലി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യില്‍ വി​ട്ടു നല്‍​കി​യി​രി​ക്കു​ന്ന​ത്.ഇ​യാ​ളു​ടെ ഇടപാടുകളെക്കുറിച്ച്‌ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button