NewsBusiness

ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാട് വര്‍ധിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ രീതിയില്‍ ഇടപാടുകള്‍ നടത്താന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നു. ജനങ്ങളില്‍ നിന്ന് വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കുള്ള ബാങ്ക് ചാര്‍ജുകള്‍ ലഘൂകരിക്കുവാനാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പറഞ്ഞു. പാര്‍ലമെന്റെറി കാര്യ സമിതിയുടെ ചോദ്യത്തിന് മറുപടിയായാണ് ഊര്‍ജിത്ത് പട്ടേല്‍ മറുപടി നല്‍കിയത്. രാജ്യത്തെ പണമിടപാടുകള്‍ വരുന്ന ആഴ്ച്ചകളില്‍ സാധാരണ നിലയിലാകുമെന്നും സമിതിക്ക് ഊര്‍ജിത്ത് പട്ടേല്‍ ഉറപ്പ് നല്‍കി. നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ എല്ലാം സാധാരണ നിലയിലാണ്, എന്നാല്‍ ഗ്രാമീണ മേഖലയില്‍ പണത്തിന്റെ ലഭ്യത ഉറപ്പ് വരുത്തേണ്ടതായുണ്ട്. അടുത്ത ദിവസങ്ങളില്‍ ഗ്രാമങ്ങളിലെ എ.ടി.എമ്മുകളിലെല്ലാം ആവശ്യത്തിന് പണം ലഭ്യമാക്കുന്നതിലൂടെ എല്ലാവിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്ത് കാര്‍ഡ് ഉപയോഗത്തില്‍ വലിയ ശതമാനത്തിനുള്ള വര്‍ധനയാണ് ഉണ്ടായത്. ഇതിനു പിന്നാലെ കാര്‍ഡ് ഉപയോഗത്തിന് ഉയര്‍ന്നതോതില്‍ ചാര്‍ജുകള്‍ എര്‍പ്പെടുത്തിയത് ജനങ്ങളെ വളരെയധികമാണ് ബുദ്ധിമുട്ടിലാഴ്ത്തിയത്. ഇതാണ് ഇതിനു പിന്നിലുള്ള തീരുമാനമെന്നും അദ്ദേഹം അറിയിച്ചു

shortlink

Post Your Comments


Back to top button