Kerala

ജിഷ്ണുവിന്റെ മരണം : കൂടുതൽ തെളിവുകൾ പുറത്ത്

വടകര : പാമ്പാടി നെഹ്രു കോളേജില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത്. പോലീസ് നടത്തിയ ഇന്‍ക്വിസ്റ്റ് നടപടികളുടെ ഭാഗമായി എടുത്ത ഫോട്ടോകളിലാണ് ജിഷ്ണുവിന്റെ ശരീരത്തിൽ കൂടതല്‍ മുറിവുകളുണ്ടായിരുന്നതായി വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത് വന്നത്.

കൈകളിലും വയറിന്റെ വശങ്ങളിലും പരിക്കേറ്റ മുറിവുകളെ കുറിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നില്ല. മൂക്കിന്റെ പാലത്തിലും വലതുഭാഗത്തുമായി ചെറിയ മുറിവുണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടി കാട്ടുന്നത്. മേല്‍ച്ചുണ്ടിന്റെ ഇടതുവശത്തും കീഴ്ചുണ്ടിന്റെ ഇടതുവശത്തും മുറിവുകളുണ്ട്. കഴുത്തിന്റെ മുന്‍വശത്തും വശങ്ങളിലും പോറലേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ശരീരത്തിലുണ്ടായിരുന്ന മുറിവുകളെക്കുറിച്ച് വ്യക്തമാക്കാത്ത എഫ്.ഐ.ആറില്‍ മരണകാരണം കോപ്പിയടി പിടിക്കപ്പെട്ടതിലെ മനോവിഷമമാണെന്ന് ഉറപ്പിച്ചു പറഞ്ഞത് ദുരൂഹതയുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും ബന്ധുക്കള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു

shortlink

Post Your Comments


Back to top button