KeralaNewsIndia

കേരളത്തിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം -ആർ എസ് എസ്

ന്യൂഡൽഹി: സിപിഎം അക്രമ രാഷ്ട്രീയത്തിനെതിരെ ഡൽഹിയിൽ ജനാധികാർ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കേരളാ ഹൗസിനു മുന്നിൽ നടന്ന ധർണ്ണയിൽ ആയിരങ്ങൾ അണി നിരന്നു. കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണെന്ന് ധർണയ്ക്ക് നേതൃത്വം നൽകിയ ആർഎസ്എസ് സഹ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

കേരളത്തിലെ ക്രമസമാധാന പാലനം തകർന്നതായും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നതെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു.സി.പി.എം നരഹത്യയുടെ പാർട്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പിണറായി ആർ എസ് എസ് പ്രതിഷേധം ഭയന്ന് ഡൽഹിയിൽ നിന്ന് ഭയന്ന് പോയി എന്ന് ആർഎസ്എസ് സഹപ്രചാർ പ്രമുഖ് ജെ നന്ദകുമാർ പറഞ്ഞു., വിഎച്ച് പി ദേശീയ അദ്ധ്യക്ഷൻ സുരേന്ദ്ര ജെയിൻ, ന്യൂഡൽഹി എംപി മീനാക്ഷി ലേഖി തുടങ്ങിയ പ്രമുഖർ സി.പി.എം അക്രമങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button