KeralaNews

രണ്ടാം ഭൂപരിഷ്‌ക്കരണത്തിന് തുടക്കം:കുമ്മനം ഇന്ന് ഗവി സമരഭൂമി സന്ദർശിക്കും

പത്തനംതിട്ട: കേരളത്തിലെ എല്ലാ ഭൂസമരങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് രണ്ടാം ഭൂപരിഷ്‌കരണത്തിന് ആഹ്വാനം നല്‍കിയ ബിജെപി സമരത്തിന്റെ തുടക്കമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇന്ന് ഗവി സമരഭൂമി സന്ദര്‍ശിക്കും. ഭൂരഹിത ആദിവാസികള്‍ ഉള്‍പ്പടെയുള്ള ഗവി നിവാസികള്‍ക്ക് ഭൂമി അനുവദിക്കുക, മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗവി ഭൂസമരസമിതിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

കോട്ടയത്ത് നടന്ന ബിജെപി സംസ്ഥാന കമ്മിറ്റിയിലാണ് കേരളത്തില്‍ രണ്ടാം ഭൂപരിഷ്‌കരണത്തിന് ആഹ്വാനം നല്‍കിയത്. കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ കേരളത്തിലെ എല്ലാ ഭൂസമരങ്ങളെയും ഏകോപിപ്പിച്ച് ഭൂമിക്കുവേണ്ടി കാത്തിരിക്കുന്ന മൂന്ന് ലക്ഷത്തോളം കുടുംബങ്ങളുടെ പ്രശ്‌നപരിഹാരത്തിന് നേതൃത്വം  നല്‍കുവാനും  കമ്മിറ്റി തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button