
ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയ ഡിസംബര്‍ 7 മുതല്‍ ജനുവരി 11 വരെയുള്ള കാലയളവില്‍ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത് 5,582.83 കോടി രൂപ.
നോട്ടു നിരോധനം പ്രഖ്യാപിക്കപ്പെട്ട നവംബര്‍ ഒമ്പതിന് 25.5 കോടി അക്കൗണ്ടുകളിലായി 45,636.61 കോടി നിക്ഷേപമായിരുന്നു ഉണ്ടായിരുന്നത്. ഒരു മാസംകൊണ്ട് ഇതില്‍ 28,973 കോടിയുടെ വര്‍ധനവുണ്ടായി. . 69,027.17 കോടി രൂപയാണ് പണം മാറ്റി വാങ്ങാനുള്ള അവസാന ദിവസമായ ജനുവരി 11ന് നിക്ഷേപിക്കപ്പെട്ടത്.
Post Your Comments