News

വി.മുരളീധരന്റെ ഉപവാസം അഞ്ചാം ദിവസത്തിലേക്ക്

തിരുവനന്തപുരം: ലോഅക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തെ അനുകൂലിച്ച്‌ വി.മുരളീധരന്‍ നടത്തുന്ന ഉപവാസ സമരം അഞ്ചാം ദിവസത്തേക്ക് കടന്നു. ഗാന്ധിയന്‍ അയ്യപ്പന്‍പിള്ള, ശബരീനാഥ് എംഎല്‍എ,കോണ്‍ഗ്രസ്സ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരും സമരപന്തലിലെത്തി. തിരുവല്ലം ബിഎന്‍വി സ്കൂളിലെ എബിവിപി പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി വി.മുരളീധരന് അഭിവാദ്യമര്‍പ്പിച്ചു.

നടനും എം പിയുമായ സുരേഷ് ഗോപി എംപി സമരപന്തലിലെത്തി വി.മുരളീധരനെ സന്ദര്‍ശിച്ചു. സമരം തീര്‍ക്കാന്‍ ഭരണകക്ഷി മുന്‍കൈ എടുക്കണമെന്ന് സുരേഷ് ഗോപി എംപി ആവശ്യപ്പെട്ടു. സമരം തീര്‍ക്കാന്‍ മുന്‍ കൈ എടുക്കേണ്ടത് ഭരിക്കുന്ന പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരുമാണ്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ തികച്ചും ന്യായമാണ്. ഇത് പരിഹരിക്കാന്‍ രക്ഷിതാക്കള്‍ കൂടി രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button