NewsIndia

ചോക്ലേറ്റില്‍ ഫ്ളേവറായി കഞ്ചാവ് കലർത്തി വിൽപ്പന : ഡോക്ടര്‍ അറസ്റ്റില്‍

ഹൈദരാബാദ്: ചോക്ലേറ്റില്‍ ഫ്ളേവറായി കഞ്ചാവ് കലർത്തി വിൽപ്പന നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ ഡോക്ടര്‍ മുഹമ്മദ് സുജാതാണ് പോലീസ് പിടിയിലായത്. ചെറുകിട കച്ചവടക്കാരില്‍ നിന്ന് കഞ്ചാവ് വാങ്ങി പൊടിച്ചാണ് ഇയാൾ ചോക്ലേറ്റ് ഉണ്ടാക്കിയിരുന്നത്. തുടർന്ന് ആവശ്യക്കാർ ഏറിയപ്പോൾ ഉത്പാദനവും വർധിപ്പിച്ചു. ഹൈദരാബാദ് ഡെക്കാന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പാസായ ഇയാൾ നിസാം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലി ഉപേക്ഷിച്ചാണ് ചേക്ലേറ്റ് ഫ്ളേവര്‍ കഞ്ചാവ് ബിസിനസ്സ് ആരംഭിച്ചത്.

ചോക്ലേറ്റിന്‍റെ വീര്യം x,xx,xxx,4x,5x,6x എന്നിങ്ങനെ തരം തിരിച്ചാണ് വിറ്റിരുന്നത്.കൂടാതെ ഉത്പന്നത്തിന്‍റെ മാര്‍ക്കറ്റിങ്ങിനായി സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് ഇതിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ അടക്കമുള്ളവ പിടിച്ചെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button