Latest NewsNewsBusiness

ഉത്സവ കാലം പൊടിപൊടിക്കാൻ വൻ തയ്യാറെടുപ്പുമായി ചോക്ലേറ്റ് വിപണി, ഇക്കുറി പുതിയ ബ്രാൻഡുകളും

മഹാനവമി, ദീപാവലി പോലുള്ള ഉത്സവ നാളുകളിൽ ചോക്ലേറ്റുകൾക്ക് വളരെ വലിയ പ്രാധാന്യമുണ്ട്

ഉത്സവകാലം എത്താറായതോടെ വിപണി കീഴടക്കാൻ എത്തിയിരിക്കുകയാണ് ചോക്ലേറ്റുകൾ. വീടുകളിൽ ഉണ്ടാക്കുന്ന പരമ്പരാഗത മധുരപലഹാരങ്ങൾക്ക് ഉള്ളതുപോലെ തന്നെ പ്രാധാന്യം ചോക്ലേറ്റുകൾക്കും ഉണ്ടാകാറുണ്ട്. അതിനാൽ, ഉത്സവ സീസണുകളിൽ ചോക്ലേറ്റിന്റെ ഡിമാൻഡ് വലിയ രീതിയിലാണ് കുതിച്ചുയരാറുള്ളത്. ആഭ്യന്തര ചോക്ലേറ്റ് കമ്പനികൾക്ക് പുറമേ, ഇത്തവണ ആഗോള ബ്രാൻഡുകളും ഇന്ത്യൻ ഉത്സവ സീസണുകളെ ലക്ഷ്യമിട്ട് എത്തിയിട്ടുണ്ട്. അടുത്തിടെയാണ് യൂറോപ്യൻ ചോക്ലേറ്റ് ബ്രാൻഡായ ഫെറെറോ ‘കിൻഡർ ഷോക്കോ ബോൺസ് ക്രിസ്പി’ എന്ന പുതിയ ഉൽപ്പന്നം അവതരിപ്പിച്ചത്.

മഹാനവമി, ദീപാവലി പോലുള്ള ഉത്സവ നാളുകളിൽ ചോക്ലേറ്റുകൾക്ക് വളരെ വലിയ പ്രാധാന്യമുണ്ട്. കാഡ്ബറീസ്, നെസ്‌ലെ, അമൂൽ, ഫെറെറോ റോഷർ, ഹെർഷേയ്സ് തുടങ്ങിയ ബ്രാൻഡുകളുടെ ചോക്ലേറ്റുകൾക്കാണ് ആവശ്യക്കാർ കൂടുതലും. ആകർഷകമായ പാക്കേജിംഗ്, മികച്ച ഗുണനിലവാരം എന്നിവയാണ് ഇത്തരം ചോക്ലേറ്റുകളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഓഫ്‌ലൈൻ വിപണിക്ക് പുറമേ, ഈ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ നിരവധിയാളുകൾ ഓൺലൈൻ മുഖാന്തരവും വാങ്ങാൻ ആരംഭിച്ചിട്ടുണ്ട്.

Also Read: സോളാർ പ്ലാന്റുകൾക്ക് 40 ശതമാനം വരെ കേന്ദ്രസർക്കാർ സബ്സിഡി! സൗര പദ്ധതിയിൽ അംഗമാകാൻ 6 മാസം കൂടി അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button