NewsIndia

രസീലയുടെ മരണം; കമ്പനി നഷ്ടപരിഹാരം നൽകും

പൂനെ: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പൂനെ ഇന്‍ഫോസിസ് ജീവനക്കാരി കോഴിക്കോട് സ്വദേശി രസീലയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നൽകാനൊരുങ്ങി കമ്പിനി. ഒരു കോടി രൂപ നഷ്ടപരിഹാരവും ബന്ധുവിന് ജോലിയും നല്‍കാമെന്ന് കമ്പനി അറിയിച്ചു. ഇന്‍ഫോസിസ് അധികൃതര്‍ രസീലയുടെ മരണ വിവരമറിഞ്ഞ് പൂനെയിലെത്തിയ ബന്ധുക്കള്‍ക്ക് മുമ്പാകെയാണ് നഷ്ടപരിഹാര തുകയും ജോലിയും നല്‍കാമെന്ന് രേഖാമൂലം അറിയിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹവുമായി ബന്ധുക്കള്‍ ചൊവ്വാഴ്ച രാവിലെ 8.30 ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

മരിച്ച രസീലയുടെ അച്ഛന്‍ രാജു, ഇളയച്ഛന്‍ വിനോദ് കുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവര്‍ തിങ്കളാഴ്ച വൈകീട്ടാണ് പൂനെയിലെത്തിയത്. ശേഷം ഇന്‍ഫോസിസ് അധികൃതരോടൊപ്പം ഇവര്‍ സംഭവം നടന്ന കമ്പനിയുടെ ഒമ്പതാം നിലയിലെത്തി സന്ദര്‍ശിച്ചു.

പോസ്റ്റ് മോര്‍ട്ടത്തില്‍ കമ്പ്യൂട്ടറിന്റെ വയര്‍ കഴുത്തില്‍ ചുറ്റിയാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. പക്ഷെ കുട്ടിയുടെ മുഖം വികൃതമായ നിലയിലാണ്. മുഖത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ് മൃതദേഹം കിടന്നത്. അതിനാൽ ഒരാള്‍ക്ക് മാത്രമായി കൊലപാതകം നടത്താനാവില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും രസീലയുടെ അച്ഛന്‍ രാജു പോലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെ 8.30 നുള്ള ബോംബെ-കോഴിക്കോട് വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചു.image-(3)

shortlink

Related Articles

Post Your Comments

Related Articles


Back to top button