Life StyleHealth & Fitness

പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിവുള്ള ഭക്ഷണങ്ങള്‍

പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ആഹാരങ്ങളിൽ ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മുന്തിരി, ഓറഞ്ച്, ബ്രൊക്കോളി എന്നിവയിലുള്ളതിനേക്കാള്‍ ആന്റി ഓക്‌സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

പാലും പ്രമോഹരോഗികൾക്ക് കഴിക്കാവുന്ന ഒന്നാണ്. കാത്സ്യത്തിന്റെയും വിറ്റാമിന്‍ ഡിയുടെയും പ്രധാന ഉറവിടങ്ങളിലൊന്നാണ് പാല്‍. കൂടാതെ ബ്ലഡ് ഷുഗര്‍ ഫ്രണ്ട്‌ലിയുമാണ്. ബീന്‍സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അളവിൽ നിലനിര്‍ത്തുകയും കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യും.

ഇന്‍സുലിന്‍ സ്രവിക്കുന്നതിനെ ത്വരിതപ്പെടുത്താൻ കർപ്പൂരതുളസി ഉപകരിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുകയും ചെയ്യും. ഇതിനു പുറമേ കരളിന്റെ പ്രവര്‍ത്തനത്തിനും കര്‍പ്പൂരത്തുളസി ഗുണകരമാണ്. അതുവഴി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button