KeralaNews

ഒടുവിൽ ഭാഗ്യലക്ഷ്മിക്കും ഒന്നും ശരിയാകുന്നില്ല എന്ന് ബോധ്യപ്പെട്ടു

സിപിഐഎം അധികാരത്തില്‍ വന്നപ്പോള്‍ ഏറ്റവും അധികം സന്തോഷിച്ചു- മുഖ്യമന്ത്രി കാണാൻ തയ്യാറാകാത്തതിൽ നിരാശ, ദേശാഭിമാനിയുടെ നിലവാരത്തകർച്ച മൂലം ആ പത്രം ഇനി വായിക്കില്ല വടക്കാഞ്ചേരി പീഡനക്കേസിനെ കുറിച്ച് ഭാഗ്യലക്ഷ്മി മനസ്സ് തുറക്കുന്നു.

വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയെ പത്രസമ്മേളനം നടന്നിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി കാണാന്‍ തയാറാകാത്തതില്‍ വിഷമമുണ്ടെന്നു ഭാഗ്യലക്ഷ്മി.മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി മനസ് തുറന്നത്. ഭാഗ്യലക്ഷ്മി ഇപ്രകാരമാണ് പറയുന്നത്. ” വടക്കാഞ്ചേരി പീഡനക്കേസിലെ പെൺകുട്ടിയുടെ വാർത്താ സമ്മേളനം നടന്ന് മൂന്നു മാസം ആയിട്ടും മുഖ്യമന്ത്രി കാണാൻ തയ്യാറാകാത്തതിലെ രാഷ്ട്രീയം തനിക്കറിയില്ല.സിപിഎം അധികാരത്തിലേറിയപ്പോൾ ഏറ്റവും സന്തോഷിച്ച ആളാണ് താൻ.

എന്നാൽ പിണറായി സര്‍ക്കാരില്‍ 100 ശതമാനം നിരാശയുണ്ടെന്നും അവർ പറഞ്ഞു. വടക്കാഞ്ചേരി സംഭവം സത്യമോ നുണയോ എന്നു കോടതി തെളിയിക്കട്ടെ. ഇതൊരു കെട്ടുകഥയാണെങ്കില്‍ ആ പെണ്‍കുട്ടിക്കെതിരെ നടപടിയെടുക്കണമെന്നാണ് എന്‍റെ പക്ഷം.ഇങ്ങനെ പരാതി മുന്നില്‍ വരുമ്പോള്‍ കേള്‍ക്കാനുള്ള സന്മനസ് മൂഖ്യമന്ത്രി എന്തുകൊണ്ടു കാണിക്കുന്നില്ല?തൃശൂരിലെ ഒരു പരിപാടിക്കിടയില്‍ ഹോട്ടലില്‍ വിശ്രമിക്കുന്നതിനിടെ അനില്‍ അക്കര തന്നെ സന്ദര്‍ശിച്ചതിനു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭാഗ്യലക്ഷ്മിയും അനില്‍ അക്കരയും മുറിയടച്ചിട്ടിരുന്നു ഗൂഢാലോചന എന്നു നാലുകോളം വാര്‍ത്ത നൽകിയ ദേശാഭിമാനിക്കെതിരെയും ഭാഗ്യലക്ഷ്മി തുറന്നടിച്ചു.

പാര്‍ട്ടിയുടെ പത്രം എന്ന നിലയില്‍ വലിയൊരു സ്ഥാനം ദേശാഭിമാനിക്കു നല്‍കിരുന്നു.എന്നാൽ ഇത്രയും തരം താഴ്ന്ന നിലവാരത്തിലേയ്ക്ക് അത് എത്തിയതില്‍ വേദന തോന്നിഎന്നും അവർ പറഞ്ഞു.ഇനി എന്തിനാണ് ഞാൻ ദേശാഭിമാനി വായിക്കുന്നതെന്നും അവർ ചോദിക്കുന്നു.എന്നാൽ വടക്കാഞ്ചേരി പീഡനാരോപണത്തില്‍ ഇടപെട്ടതിനു സിപിഐമ്മിലെ ഉന്നതരായ പലരും സ്വകാര്യമായി വിളിച്ച്‌ അഭിനന്ദിച്ചു.അതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button