തിരുവനന്തപുരം:സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴിൽ വായ്പയായി 3 ലക്ഷം രൂപ വരെ അനുവദിക്കുന്നു. ഇതിനായി പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18നും 50നും മധ്യേ പ്രായമുള്ളവരാകണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും കവിയാന്‍ പാടില്ല.
തെരഞ്ഞെടുക്കുന്നവര്‍ ഈടായി വസ്തു വും ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യവും നല്‍കണം.കോര്‍പ്പറേഷനില്‍ നിന്ന് മുന്‍പ് ഏതെങ്കിലും സ്വയം തൊഴില്‍ വായ്പ ലഭിച്ചവര്‍ (മൈക്രോ ക്രെഡിറ്റ് ലോണ്‍/മഹിളാ സമൃദ്ധി യോജന ഒഴികെ) വീണ്ടും അപേക്ഷിക്കരുത്.. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.വായ്പാ തുക ആറ് ശതമാനം പലിശ നിരക്കില്‍ അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം.
Post Your Comments