Latest NewsNewsBusiness

വായ്പയെടുക്കുന്നവർക്ക് അധിക ബാധ്യത നൽകേണ്ട! ബാങ്കുകൾക്ക് കർശന നിർദ്ദേശവുമായി റിസർവ് ബാങ്ക്

കീ ഫാക്ട് സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് വായ്പ സംബന്ധിച്ച സമ്പൂർണ്ണ ഫീസ് വിവരങ്ങൾ തുടക്കത്തിലെ തന്നെ ഇടപാടുകാരനോട് വെളിപ്പെടുത്തേണ്ടതാണ്

വായ്പാ ദാതാക്കൾക്ക് അധിക ബാധ്യത നൽകി ബുദ്ധിമുട്ടിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക്. വായ്പ അനുവദിക്കുമ്പോൾ സാധാരണയായി ബാങ്കുകൾ പ്രോസസിംഗ് ചാർജുകൾ ഈടാക്കാറുണ്ട്. ഇത് ഒറ്റത്തവണ മാത്രമാണ് ഇടപാടുകാരിൽ നിന്നും വാങ്ങേണ്ടത്. എന്നാൽ, ചില ബാങ്കുകൾ പലതവണകളായി ഉപഭോക്താക്കളിൽ നിന്ന് അധിക ഫീസുകൾ ഈടാക്കുന്നത് റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് അമിത ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഇതിനെ തുടർന്നാണ് റിസർവ് ബാങ്കിന്റെ പുതിയ നിർദ്ദേശം.

വായ്പയെടുക്കുന്നവർ നേരിടുന്ന പ്രതിസന്ധികൾ ഒഴിവാക്കി, ഇടപാടുകൾ പൂർണ്ണമായും സുതാര്യമാക്കാനുളള നടപടി റിസർവ് ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ഇതിനായി ബാങ്കുകൾ കീ ഫാക്ട് സ്റ്റേറ്റ്മെന്റ് തയ്യാറാക്കണം. ഇവ ഉപയോഗിച്ച് വായ്പ സംബന്ധിച്ച സമ്പൂർണ്ണ ഫീസ് വിവരങ്ങൾ തുടക്കത്തിലെ തന്നെ ഇടപാടുകാരനോട് വെളിപ്പെടുത്തേണ്ടതാണ്. റിട്ടെയിൽ വായ്പകൾക്ക് പുറമേ, എംഎസ്എംഇ വായ്പകൾക്കും ഇവ ബാധകമാണ്. ഇതുവഴി വായ്പ തിരിച്ചടവ് സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ അറിയാൻ ഇടപാടുകാരെ സഹായിക്കുന്നതാണ്.

Also Read: സർക്കാർ ഭൂമി കയ്യേറി നി​ർ​മ്മി​ച്ച​ ​മ​ദ്ര​സ​യും​ ​ഭൂ​ഗ​ർ​ഭ​ ​മ​സ്ജി​ദ് ​കെ​ട്ടി​ട​വും പൊളിച്ചതിന് പിന്നാലെ കലാപം

ബാങ്കുകൾ ചില ഫീസുകൾ ഒറ്റത്തവണയായും, മറ്റ് ചാർജുകൾ റെക്കറിംഗായുമാണ് ഈടാക്കാറുള്ളത്. പലപ്പോഴും ഇതിനെക്കുറിച്ച് ഉപഭോക്താവ് അറിഞ്ഞിരിക്കണമെന്നില്ല. ഇത്തരം ഫീസുകൾ ഈടാക്കുമ്പോൾ ഉണ്ടാകുന്ന മൊത്തം ബാധ്യതയെക്കുറിച്ചും ഉപഭോക്താവ് ബോധവാനായിരിക്കില്ല. ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കീ ഫാക്ട് സ്റ്റേറ്റ്മെന്റ് അവതരിപ്പിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button