Latest NewsIndia

സർക്കാർ ഭൂമി കയ്യേറി നി​ർ​മ്മി​ച്ച​ ​മ​ദ്ര​സ​യും​ ​ഭൂ​ഗ​ർ​ഭ​ ​മ​സ്ജി​ദ് ​കെ​ട്ടി​ട​വും പൊളിച്ചതിന് പിന്നാലെ കലാപം

ഹ​ൽ​ദ്വാ​നി​:​ ​സർക്കാർ ഭൂമി കയ്യേറി നി​ർ​മ്മി​ച്ച​ ​മ​ദ്ര​സ​യും​ ​ഭൂ​ഗ​ർ​ഭ​ ​മ​സ്ജി​ദ് ​കെ​ട്ടി​ട​വും​ ​ത​ക​ർ​ത്ത​തി​ന് പിന്നാലെ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ​ ​ക​ലാ​പം. നൈ​നി​റ്റാ​ൾ​ ​ജി​ല്ല​യി​ലെ​ ​ഹ​ൽ​ദ്വാ​നി​യിലാണ് സംഘർഷാവസ്ഥ നിലനിൽക്കുന്നത്. കടകളും വാഹനങ്ങളും തകർത്ത കലാപകാരികൾ പൊലീസിനെയും ആക്രമിച്ചു. ​ആ​ക്ര​മ​ണ​ത്തി​ൽ​ ​പൊ​ലീ​സു​കാ​ർ​ക്കും​ ​മ​റ്റു​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ​പ​രി​ക്കേ​റ്റിട്ടുണ്ട്.​ ​

​നൈ​നി​റ്റാ​ൾ​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​ ​അ​ധി​കൃ​ത​രും​ ​പ്രാ​ദേ​ശി​ക​ ​സി​വി​ൽ​ ​അ​ധി​കാ​രി​ക​ളും​ ​സം​യു​ക്ത​മാ​യാ​ണ് അനധികൃത നിർമ്മിതികളുടെ ​പൊ​ളി​ക്ക​ൽ​ ​ന​ട​ത്തി​യ​ത്.​ ​ഇ​തി​ൽ​ ​പ്ര​കോ​പി​ത​രാ​യ​ ​പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ​അ​ക്ര​മം​ ​അ​ഴി​ച്ചു​വി​ട്ട​ത്.​ ​രോ​ഷാ​കു​ല​രാ​യ​ ​നാ​ട്ടു​കാ​ർ​ ​പൊ​ലീ​സി​നേ​യും​ ​ആ​ക്ര​മി​ച്ചു.​ ​സ്ഥി​ഗ​തി​ക​ൾ​ ​രൂ​ക്ഷ​മാ​യി​ ​തു​ട​രു​ക​യാ​ണ്.

​പ്ര​ദേ​ശ​ത്ത് ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ടം​ ​ക​ർ​ഫ്യൂ​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​റോ​ഡു​ക​ൾ​ ​ബാ​രി​ക്കേ​ഡ് ​സ്ഥാ​പി​ച്ച് ​അ​ട​ക്കു​ക​യും​ ​ചെ​യ്തു.​ ​ക​ലാ​പ​കാ​രി​ക​ളെ​ ​ക​ണ്ടാ​ൽ​ ​വെ​ടി​വ​യ്ക്കാ​നും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി.​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​വി​ല​യി​രു​ത്താ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​പു​ഷ്ക​ർ​ ​സിം​ഗ് ​ധാ​മി​ ​അ​ടി​യ​ന്ത​ര​ ​യോ​ഗം​ ​വി​ളി​ച്ചു.​ ​കോ​ട​തി​ ​ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ് ​പൊ​ളി​ക്ക​ൽ​ ​ന​ട​പ​ടി​യെ​ന്നും​ ​ധാ​മി​ ​പ്ര​തി​ക​രി​ച്ചു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഹൽവാനിയിലെ ബൻഭൂൽപുരയിൽ അക്രമികൾക്കെതിരെ വെടിവയ്ക്കാൻ നിർദ്ദേശം നൽകി. കലാപം കണക്കിലെടുത്ത് പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, ഹൽദ്‌വാനിയിലെ എല്ലാ സ്‌കൂളുകൾക്കും വെള്ളിയാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഹൽദ്‌വാനിയുടെ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരാണ് ബൻഭൂൽപുര പൊലീസ് സ്റ്റേഷന് സമീപം അനധികൃതമായി നിർമ്മിച്ച മദ്രസ പൊളിച്ചുനീക്കിയത്. ഇതിന് പ്രതികാരമായി മദ്രസയുടെ സമീപത്ത് താമസിക്കുന്ന ഒരു ആൾക്കാർ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റു. പ്രദേശത്ത് പോലീസ് വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ നശിപ്പിക്കുകയും അഗ്നിക്കിരയാക്കുയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

വൻ ജനക്കൂട്ടം ബൻഭൂൽപുര പോലീസ് സ്റ്റേഷൻ വളഞ്ഞു. ഈ സമയം നിരവധി മാധ്യമപ്രവർത്തകരും ഭരണനിർവഹണ ഉദ്യോഗസ്ഥരും പൊലീസ് സ്റ്റേഷനിൽ കുടുങ്ങുകയായിരുന്നു. സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിൽ ഹൽദ്വാനിയിലേക്ക് കൂടുതൽ സേനയെ വിളിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ചീഫ് സെക്രട്ടറിയുമായും പോലീസ് ഡയറക്ടർ ജനറലുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ബൻഭൂൽപുരയിൽ കർഫ്യൂ ഏർപ്പെടുത്തി. മെഡിക്കൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ആളുകളെ പുറത്തിറങ്ങാൻ അനുവദിക്കൂവെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button